അവാര്‍ഡുകള്‍ വാരിക്കൂട്ടി സായ് സുദര്‍ശന്‍, വൈഭവിന് സ്വപ്‌ന തുടക്കം; ഐപിഎല്‍ പുരസ്കാരങ്ങള്‍...

ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്നവര്‍ നേടുന്ന ഓറഞ്ച് ക്യാപ് മുതല്‍ നിരവധി അവാര്‍ഡുകളാണ് യുവതാരം സ്വന്തമാക്കിയത്

അവാര്‍ഡുകള്‍ വാരിക്കൂട്ടി സായ് സുദര്‍ശന്‍, വൈഭവിന് സ്വപ്‌ന തുടക്കം; ഐപിഎല്‍ പുരസ്കാരങ്ങള്‍...
dot image

ഐ പി എല്‍ 18ാം സീസണ്‍ ആവേശകരമായി അവസാനിച്ചപ്പോള്‍ വ്യക്തിഗത അവാര്‍ഡുകള്‍ വാരിക്കൂട്ടി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണിങ് ബാറ്റര്‍ സായ് സുദര്‍ശന്‍. ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്നവര്‍ നേടുന്ന ഓറഞ്ച് ക്യാപ് മുതല്‍ നിരവധി അവാര്‍ഡുകളാണ് യുവതാരം സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് എലിമിനേറ്ററില്‍ പുറത്തായെങ്കിലും ഫൈനലിലെ സമ്മാനദാന ചടങ്ങുകളില്‍ സുദര്‍ശന്റെ പേര് മുഴങ്ങി നിന്നു.

ഈ സീസണില്‍ 15 മത്സരത്തില്‍ നിന്നും 759 റണ്‍സ് നേടിയ സായ് റണ്‍വേട്ടക്കാരനില്‍ ഒന്നാം സ്ഥാനം നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഇതോടൊപ്പം തന്നെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡായ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും സായ് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഫോറടിച്ച താരത്തിനുള്ള അവാര്‍ഡും ഈ ഇടം കയ്യന്‍ ബാറ്ററാണ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഫാന്റസി പോയിന്‍റ് നേടിയ താരമാകാനും സുദര്‍ശന് സാധിച്ചു.

മുംബൈ ഇന്ത്യന്‍സിനായി മികച്ച ബാറ്റിങ് പുറത്തെടുത്ത ഓറഞ്ച് ക്യാപില്‍ രണ്ടാം സ്ഥാനം നേടിയ സൂര്യകുമാര്‍ യാദവ് ആണ് സീസണിലെ മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത്. 25 വിക്കറ്റ് നേടി ഗുജറാത്തിന്റെ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ പര്‍പ്പിള്‍ ക്യാപ് നേടി.

ഫെയര്‍ പ്ലേ പുരസ്‌കാരം ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം കാമിന്ദു മെന്‍ഡിസിനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കാന്‍ ബൗണ്ടറിയിലെടുത്ത ക്യാച്ചാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

രാജസ്ഥാന് വേണ്ടി 14ാം വയസ്സില്‍ അരങ്ങേറിയ 'ബേബ് ബോസ്' വൈഭവ് സൂര്യവംശിയാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയത്.
സീസണില്‍ 206 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് വൈഭവ് മികച്ച സ്‌ട്രൈക്കറായത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിഞ്ഞ ബൗളര്‍ക്കുള്ള പുരസ്‌കാരം ഗുജറാത്തിന്റെ മുഹമ്മദ് സിറാജ് നേടി. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരത്തിനുള്ള പുരസ്‌കാരം സീസണില്‍ 40 സിക്സുകള്‍ പറത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍ സ്വന്തമാക്കി.

Content Higlights- IPL awards in different categories- Sai Sudarshan bag a lot

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us