ജനുവരി ഒന്ന് മുതൽ ആധാർ കാർഡും പാൻകാർഡും നിർജീവമാകാതിരിക്കണോ?; എങ്കില്‍ ഈ അപ്‌ഡേഷന്‍സ് നടത്തിക്കൊളളൂ

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എങ്ങനെ ലിങ്ക് ചെയ്യാം? ഇവ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ജനുവരി ഒന്ന് മുതൽ ആധാർ കാർഡും പാൻകാർഡും നിർജീവമാകാതിരിക്കണോ?; എങ്കില്‍ ഈ അപ്‌ഡേഷന്‍സ് നടത്തിക്കൊളളൂ
dot image

ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും നിത്യജീവിതത്തില്‍ ഉപയോഗമുള്ള അത്യാവശ്യ രേഖകളാണ്. ഒരു സിംകാര്‍ഡ് എടുക്കാന്‍ തുടങ്ങി ബാങ്കിലെ ആവശ്യങ്ങള്‍ക്കും മറ്റ് പല അത്യാവശ്യഘട്ടങ്ങളിലും ഇവ രണ്ടും ആവശ്യമാണ്. 2026 ആകുമ്പോഴേക്കും ആധാര്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, മറ്റ് തട്ടിപ്പുകള്‍ എന്നിവയെ ചെറുക്കുന്നതിനായി ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയ കാര്യമാണ്. ഇതിനുളള അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. അതുകൊണ്ടുതന്നെ ഈ തീയതിക്കുള്ളില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലെങ്കില്‍ 2026 ജനുവരി മുതല്‍ രണ്ട് രേഖകളും ഉപയോഗശൂന്യമാകും.

aadhar pan card link

പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നത് എങ്ങനെ?

  • ആദായ നികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in
    എന്ന വെബ്‌സൈറ്റിലേക്ക് പോവുക.
  • ഇടതുവശത്ത് link Aadhar എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ നിങ്ങളുടെ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലെ പേര് ഇവ നല്‍കുക.
  • നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ശരിയായി വായിച്ച് മറുപടി നല്‍കാവുന്നതാണ്. സമയ പരിധിക്ക് ശേഷം ലിങ്ക് ചെയ്താല്‍ 1,000 രൂപ പിഴ ഈടാക്കും.

ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴി ലിങ്ക് ചെയ്യുന്നത് എങ്ങനെ

ഫോണില്‍ UIDPAN എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട ശേഷം ആധാര്‍ നമ്പര്‍ നല്‍കാം. പിന്നീട് പാന്‍ നമ്പര്‍ നല്‍കാം. ഉദാഹരണത്തിന് UIDPAN < 12-അക്ക ആധാര്‍> < 10 - അക്ക PAN എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയക്കുക.

aadhar pan card link


ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

ലിങ്ക് ആധാര്‍ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. View Link Aadhar Status ക്ലിക്ക് ചെയ്യുക. അപ്പോള്‍ മറുപടിയായി ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എസ് എംഎസ് ലഭിക്കും. നിര്‍ബന്ധമായും ചെയ്യേണ്ട ആധാര്‍ പാന്‍ ലിങ്കിംഗിൽ നിന്ന് പ്രവാസി ഇന്ത്യക്കാര്‍(NRI), ഇന്ത്യന്‍ പൗരന്മാരല്ലാത്ത വ്യക്തികള്‍, 80 വയസോ അതില്‍ കൂടുതലോ ഉളളവര്‍, അസാം, മേഘാലയ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

Content Highlights :How to link Aadhaar card and PAN card? How to check if they are linked?

dot image
To advertise here,contact us
dot image