അങ്ങ് ബ്രിട്ടണിലുമുണ്ട് പിടി! ആര്‍ സി ബിക്ക് പിന്തുണയുമായി ഋഷി സുനക്

ഐ പി എല്‍ ഫൈനലിന് ഒരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് പിന്തുണയുമായി മുന്‍ ബ്രിട്ടീഷ് പ്രൈം മിനിസ്റ്റര്‍ ഋഷി സുനക്.

dot image

ഐ പി.എല്‍ ഫൈനലിന് ഒരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് പിന്തുണയുമായി മുന്‍ ബ്രിട്ടീഷ് പ്രൈം മിനിസ്റ്റര്‍ ഋഷി സുനക്. ബെംഗളൂരുവിലാണ് താന്‍ വിവാഹം ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ആര്‍ സി ബിയാണ് തന്റെ ടീമെന്നും ഋഷി പറയുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരം കാണാന്‍ ഋഷി സുനകും എത്തുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ വീട്ടുകാര്‍ തനിക്ക് ആര്‍ സി ബിയുടെ ജേഴ്‌സി സമ്മാനമായി നല്‍കിയെന്നും ഋഷക് സുനക് പറഞ്ഞു.

ഞങ്ങള്‍ വളരെക്കാലം മുമ്പ് മത്സരങ്ങള്‍ക്ക് പോയിരുന്നു, ഡൗണിങ് സ്ട്രീറ്റില്‍ വെച്ച് ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മത്സരങ്ങള്‍ കാണുവാന്‍ പ്രത്യേക ആവേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലി ഏറെ പ്രിയപ്പെട്ട താരമാണെന്നും സമ്പൂര്‍ണനായ ഇതിഹാസമാണെന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു. ആര്‍ സി ബിയുടെ ഇംഗ്ലണ്ട് താരങ്ങളായ ഫില്‍ സാള്‍ട്ട്, ലയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം വൈകിട്ട് 7.30നാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെ മൂന്ന് ഫൈനലിലിലാണ് ആര്‍ സി ബി കളിച്ചതെങ്കില്‍ ഒരെണ്ണത്തിലാണ് പഞ്ചാബ് കിങ്‌സ് കളിച്ചത്. ഇരു ടീമുകള്‍ക്കും കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

Rishi Sunak Supports Royals Challenger Bengaluru in Ipl finals

dot image
To advertise here,contact us
dot image