മറ്റൊരു ക്യാപ്റ്റനുമില്ലാത്ത നേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ; ഇനി മുന്നിൽ ആ അപൂർവ്വ റെക്കോർഡ്!

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്

dot image

ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ശ്രേയസ് അയ്യർ. ഇപ്പോഴിതാ പഞ്ചാബ് കിംഗ്സിനെ 11 വര്‍ഷത്തിനുശേഷം ക്വാളിഫയറിലുമെത്തിച്ചിരിക്കുകയാണ്. ഇതോടെ അപൂര്‍വനേട്ടം കൂടിയാണ് അയ്യര്‍ സ്വന്തമാക്കിയത്.

ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ആദ്യ ക്വാളിഫയറിലെത്തിക്കുന്ന ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് അത്. ക്യാപ്റ്റനായിരിക്കെ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ശ്രേയസ് ആദ്യ ക്വാളിഫയറിലെത്തിച്ചിരുന്നു.


2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ ശ്രേയസ് 2020ലാണ് ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിക്കൊടുത്തത്. ആ വര്‍ഷം രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും മുംബൈക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒന്നാം സ്ഥാനത്തെത്തിച്ചാണ് ശ്രേയസ് ടീമിനെ ആദ്യ ക്വാളിഫയറിലത്തിച്ചത്. ക്വാളിഫയര്‍ ജയിച്ച് ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്തക്ക് മൂന്നാം കിരീടം സമ്മാനിക്കുകയും ചെയ്തു. ഇത്തവണ പഞ്ചാബിനെ കിരീടത്തിലേക്ക് നയിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമാവും. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്.

Content Highlights: Shreyas Iyer achieves a feat no other captain has achieved; Now that rare record is ahead

dot image
To advertise here,contact us
dot image