നിഖില വിമലും ഷൈന്‍ ടോമും സജിന്‍ ഗോപുവും ഒന്നിക്കുന്ന 'ധൂമകേതു' പാക്കപ്പായി; ഉടന്‍ റിലീസിന്

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

നിഖില വിമലും ഷൈന്‍ ടോമും സജിന്‍ ഗോപുവും ഒന്നിക്കുന്ന 'ധൂമകേതു' പാക്കപ്പായി; ഉടന്‍ റിലീസിന്
dot image

പ്രേക്ഷകരേവരും ഏറ്റെടുത്ത 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'ധൂമകേതു' എന്ന ചിത്രം പാക്കപ്പായി.

നിഖില വിമലും ഷൈന്‍ ടോം ചാക്കോയും സജിന്‍ ഗോപുവും സിദ്ധാര്‍ത്ഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായെത്തുന്നത്. സുധി മാഡിസണ്‍ ആണ് സംവിധായകന്‍. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: ചമന്‍ ചാക്കോ, സംഗീതം: ജസ്റ്റിന്‍ വര്‍ഗ്ഗീസ്, കോസ്റ്റ്യും: മഷര്‍ ഹംസ, സൗണ്ട് ഡിസൈനര്‍: രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടര്‍: ബിനോയ് നമ്പാല, മേക്കപ്പ്: ആര്‍.ജി വയനാടന്‍, ഗാനരചന: വിനായക് ശശികുമാര്‍.

പ്രാൊഡക്ഷന്‍ ഡിസൈനര്‍: ഓസേപ്പ് ജോണ്‍, ചീഫ് അസ്സോ.ഡയറക്ടര്‍: ബോബി സത്യശീലന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി തോമസ്, വി.എഫ്.എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍മാര്‍: നിഷാന്ത് എസ്.പിള്ള, വാസുദേവന്‍ വി.യു, പ്രൊമോ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, സ്റ്റില്‍സ്: സെറിന്‍ ബാബു, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബ്യൂഷന്‍: ഭാവന റിലീസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Malayalam movie DhoomaKethu shooting pack up

dot image
To advertise here,contact us
dot image