

മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി രാജ്യത്തേക്ക് മൂന്ന് കിലോഗ്രാം ഭാരം വരുന്ന കഞ്ചാവ് കടത്താനുള്ള ശ്രമം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് വിഭാഗത്തിലെ എയർ കസ്റ്റംസ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.
എയർപോർട്ടിൽ എക്‌സ്-റേ പരിശോധനയ്ക്കുശേഷം ഒരു യാത്രക്കാരന്റെ ബാഗിനെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നുകയും യാത്രക്കാരനെ റെഡ് ലെയിനിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Authorities foiled an attempt to smuggle cannabis through Bahrain International Airport, reinforcing strict anti narcotics measures and border security protocols in the Kingdom.