

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും സ്വര്‍ണവില ഒന്നര ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഇന്നലെയും ഇന്നുമുളള സ്വര്‍ണവിലയിലെ കയറ്റം. ഭൗമരാഷ്ട്രീയ അപകട സാധ്യതകള്‍, ആഗോള കടത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ , കേന്ദ്രബാങ്കിന്റെ സ്ഥിരമായ വാങ്ങലുകള്‍ എന്നിവയൊക്കെയാണ് ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.

മാര്‍ച്ച് മാസം സ്വര്‍ണവിലയില്‍ എന്ത് സംഭവിക്കും എന്ന് ഉറ്റുനോക്കുകയും കൂടിയാണ് വിപണി. കഴിഞ്ഞ മാസങ്ങളിലുണ്ടായ വേഗത്തിലുള്ള ഉയര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ചെറിയ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. കാരണം കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലക്കയറ്റത്തന് ശേഷം ലാഭമെടുക്കല്‍ നടക്കുന്നതിനാല്‍ വിലയില്‍ അല്‍പം ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലികവുമായിരിക്കും.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,20,800 രൂപയാണ് ഇന്നത്തെ വിപണി വില. 22 കാരറ്റ് ഒരു ഗ്രാമിന് 15,100 രൂപയും. 290 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്. ഒരു പവന് ഇന്ന് ഒറ്റയടിക്ക് 2,320 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12, 405 രൂപയാണ് ഇന്നത്തെ വിപണിവില. 240 രൂപയാണ് ഇന്ന് ഗ്രാമിന് വര്‍ധിച്ചത്. ഒരു പവന് ഇന്ന് 99,240 രൂപയാണ്. 1920 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിട്ടുള്ളത്. ഇന്നലെ ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായിട്ടുണ്ട്. വെള്ളിവിലയിലും ഇന്ന് വര്‍ധനവുണ്ട്.

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 1,11,120
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 - 1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760
ഫെബ്രുവരി 14 - 1,15,680
ഫെബ്രുവരി 15 - 1,15,680
ഫെബ്രുവരി 16 - 1,14,720
ഫെബ്രുവരി 17 - 1,13,600
ഫെബ്രുവരി 18 - 1,13,600
ഫെബ്രുവരി 19 - 1,15,320
ഫെബ്രുവരി 20 - 1,15,400
ഫെബ്രുവരി 21 - 1,16,800
ഫെബ്രുവരി 22 - 1,17,520
ഫെബ്രുവരി 23 - 1,18,320
ഫെബ്രുവരി 24 - 1,18,640
ഫെബ്രുവരി 25 - 1,18,720
ഫെബ്രുവരി 26 - 1,18,080
ഫെബ്രുവരി 27 - 1,18,480
Content Highlights :Gold prices in the state have reached their highest level in February. Experts estimate that the price of gold will reach Rs. 1.5 lakh by mid-2026.