വിജയ്‌യുടെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി; ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം

ചെങ്കല്‍പ്പേട്ട് കോടതിയിലാണ് വിവാഹ മോചനത്തിനായി സമീപിച്ചിരിക്കുന്നത്.

വിജയ്‌യുടെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി; ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം
dot image

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് വിവാഹ മോചിതനാകുന്നു. ഭാര്യ സംഗീത കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ചെങ്കല്‍പ്പെട്ട് കോടതിയിലാണ് വിവാഹ മോചനത്തിനായി സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ 20നാണ് കോടതിയില്‍ ഹാജരാകേണ്ടത്.

നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു. വിജയ് ഇതു വരെ വിവാഹ മോചനത്തിന് സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വിജയ് യെ സംബന്ധിച്ച് ഈ വിവാഹ മോചന വാര്‍ത്ത വലിയ തിരിച്ചടിയാണ്.

Content Highlights: actor vijay get divorced wife sangeetha approach court

dot image
To advertise here,contact us
dot image