ഹെഡും കമ്മിൻസും ഇന്ത്യയിലേക്ക് തിരിച്ചെത്തും; SRH ന്റെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കും

മെയ് 17ന് ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ ബെം​ഗളൂരുവും കൊൽക്കത്തയും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനഃരാരംഭിക്കുക.

dot image

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 സീസൺ പുനഃരാരംഭിക്കുകയാണ്. മെയ് 17ന് ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനഃരാരംഭിക്കുക.

അതേ സമയം സംഘർഷ പശ്ചാത്തലത്തിൽ പല ടീമുകളുടെയും താരങ്ങൾ സ്വദേശത്തെക്ക് മടങ്ങിയിരുന്നു. സൺറൈസേഴ്‌സ് ഹൈദരബാദിന്റെ താരങ്ങളും ഇതുപോലെ മടങ്ങിയിരുന്നു. എന്നാലിതിൽ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓപ്പണര്‍ ട്രാവിസ് ഹെഡും തിരിച്ചെത്തുമെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. പ്ലേ ഓഫ് സാധ്യത അവസാനിച്ചെങ്കിലും ഇരുവരും ടീമിനൊപ്പം ചേരാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

ഇതേസമയം, ഹൈദരാബാദിന്റെ ഹെന്റിച് ക്ലാസന്‍, ഇഷാന്‍ മലിംഗ, കാമിന്ദു മെന്‍ഡിസ്, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതുപോലെ പല ടീമുകളുടെയും വിദേശ താരങ്ങൾ തിരിച്ചെത്തുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ബോളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്, മധ്യനിര വെടിക്കെട്ട് താരം ഹെറ്റ്മെയർ എന്നിവർ ഈ സീസണിൽ ഇനിയുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Pat Cummins, Travis Head to play remaining IPL 2025 games for SRH

dot image
To advertise here,contact us
dot image