
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്‌സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ധർമ്മശാലയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹിക്ക് ഇന്ന് ജയം അനിവാര്യമാണ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് എണ്ണത്തിലും ഡൽഹി പരാജയപ്പെട്ടപ്പോൾ ഒരു മത്സരം മഴയിൽ മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണുള്ളത്.
നേരത്തെ സീസൺ തുടങ്ങുമ്പോൾ ഒന്നോ രണ്ടോ സ്ഥാനങ്ങളിലായിരുന്നു ഡൽഹി. ഇന്ന് വിജയിച്ചാൽ മുംബൈയെ മറികടന്ന് ഡൽഹി നാലാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്താം. ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാവൂ. ഒരു മത്സരം തോറ്റാൽ മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിക്കേണ്ടി വരും.
അതേസമയം, ടൂര്‍ണമെന്റിൽ മികച്ച പ്രകടനം തുടരുന്ന പഞ്ചാബ് കിംഗ്സ് നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ്. 11 കളിയിൽ 15 പോയിന്റാണുള്ളത്. അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് പഞ്ചാബിന്റെ ശ്രമം.
Content Highlights: punjab kings vs delhi capitals