
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉടന്‍ പുനഃരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ സേവനം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
🚨 NO HAZELWOOD FOR RCB 🚨
— Saurav Shah (@SauravShahX) May 11, 2025
- Josh Hazelwood is a doubt to return for the remainder of IPL 2025 if it resumes this month due to a shoulder niggle. (ESPNcricinfo)#ipl2025news pic.twitter.com/rMNT0BNphU
തോളിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റ ഹേസല്‍വുഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല.
പ്ലേ ഓഫിന് അടുത്തെത്തിയ ആര്‍സിബിക്ക് ഹേസല്‍വുഡിന്റെ അഭാവം വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. സീസണില്‍ മികച്ച ബൗളിങ് പ്രകടനം കൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ച നിര്‍ണായക താരമാണ് ഹേസല്‍വുഡ്.
അതേസമയം അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിലെ ബാക്കി മത്സരങ്ങളുടെ പുതിയ ഫിക്‌സ്ചര്‍ ഉടന്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മെയ് 16 വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനഃരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച വൈകിട്ടോടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ ഫൈനല്‍ ഇപ്പോള്‍ ആദ്യം നിശ്ചയിച്ചിരുന്ന മെയ് 25 ന് പകരം മെയ് 30 ന് നടത്താനും സാധ്യതയുണ്ട്. ഈ പുതുക്കിയ സമയക്രമം പാലിക്കുന്നതിന് വേണ്ടി കൂടുതല്‍ ഡബിള്‍ ഹെഡര്‍ മത്സരങ്ങള്‍ നടത്താനും വേദികള്‍ പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. മത്സരങ്ങള്‍ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് മാത്രമായി മത്സരങ്ങള്‍ ചുരുക്കുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്.
Content Highlights: IPL 2025: RCB pacer Josh Hazlewood doubtful for return after resumption