
ഐപിഎൽ മാതൃകയിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ടി20 ലീഗിന്റെ താരലേലം അവസാനിച്ചു. ഓള്‍ റൗണ്ടര്‍ അഥര്‍ന
അങ്കൊലേക്കർ ആണ് ഏറ്റവും വിലയേറിയ താരം. 16.25 ലക്ഷം രൂപയ്ക്കാണ് അങ്കൊലേക്കറെ താനെ സ്ട്രൈക്കേഴ്സ് സ്വന്തമാക്കിയത്.
ഇടംകയ്യന്‍ ബാറ്ററും ഇടംകയ്യന്‍ സ്പിന്‍ ബൗളറുമാണ് 24കാരനായ അങ്കൊലേക്കര്‍. ഷാര്‍ദ്ദുല്‍ താക്കൂറാണ് ടീമിന്‍റെ ഐക്കണ്‍ താരം.
ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ 17കാരന്‍ ആയുഷ് മാത്രയെ 14.75 ലക്ഷം രൂപക്ക് ട്രയംഫ് നൈറ്റ്സ് മുംബൈ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി. സൂര്യകുമാര്‍ യാദവാണ് ട്രയംഫിന്‍റെ ഐക്കണ്‍ താരം. സയ്യിദ് മുഷ്താഖ് അലിയില്‍ മുംബൈക്കായി തിളങ്ങിയ സൂര്യാൻഷു ഷെഡ്ജെയെ 13.75 ലക്ഷം രൂപക്ക് ട്രയംഫ് ടീമിലെത്തിച്ചിട്ടുണ്ട്.
മുംബൈ യുവതാരവും ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ അനുജനുമായ മുഷീര്‍ ഖാനെ 15 ലക്ഷം രൂപക്ക് എആര്‍സിഎസ് അന്ധേരി സ്വന്തമാക്കി. ശിവം ദുബെയാണ് ടീമിന്‍റെ ഐക്കണ്‍ താരം. 15 ലക്ഷം രൂപക്ക് സായ് രാജ് പാട്ടീലിനെ ഈഗിൾ താനെ സ്ട്രൈക്കേഴ്സും ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ അംഗ്രിഷ് രഘുവംശിയെ 14 ലക്ഷം രൂപക്ക് മുംബൈ ഫാല്‍ക്കണ്‍സും സ്വന്തമാക്കി. ശ്രേയസ് അയ്യരാണ് മുംബൈ ഫാല്‍ക്കണ്‍സിന്‍റെ ഐക്കണ്‍ താരം.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന ഷംസ് മുലാനിയെ ആകാശ് മുംബൈ വെസ്റ്റേണ്‍ സബര്‍ബ്സ് 14 ലക്ഷം രൂപക്ക് സ്വന്തമാക്കി. സര്‍ഫറാസ് ഖാനാണ് ആകാശ് ടീമിന്‍റെ ഐക്കണ്‍ താരം.ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ തനുഷ് കൊടിയാനെ മുംബൈ പാന്തേഴ്സ് 10 ലക്ഷം രൂപക്ക് സ്വന്തമാക്കി. അജിങ്ക്യാ രഹാനെ ഐക്കണ്‍ താരമായ ബാന്ദ്ര ബ്ലാസ്റ്റേഴ്സ് 8.50 ലക്ഷം രൂപക്ക് സുവേദ് പാര്‍ക്കറിനെയും 8.25 ലക്ഷം രൂപക്ക് ആകാശ് ആനന്ദിനെയും ടീമിലെത്തിച്ചു.
Content Highlights: T20 Mumbai League 2025 auction,