'സബാഷ് സാബ്‌ലെ'; 5000 മീറ്ററില്‍ അവിനാഷ് സാബ്‌ലെയ്ക്ക് വെള്ളി

ഏഷ്യൻ ​ഗെയിംസിലെ സാബ്‌ലെയുടെ രണ്ടാം മെഡൽ നേട്ടമാണിത്
'സബാഷ് സാബ്‌ലെ'; 5000 മീറ്ററില്‍ അവിനാഷ് സാബ്‌ലെയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടമത്സരത്തിൽ അവിനാഷ് സാബ്‌ലെയ്ക്ക് വെള്ളി. 13 മിനിറ്റും 21 സെക്കന്റും 09 മില്ലി സെക്കന്റുമെടുത്താണ് ഇന്ത്യൻ താരം ഫിനിഷ് പോയിന്റിൽ എത്തിയത്. ഏഷ്യൻ ​ഗെയിംസിൽ താരത്തിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.

പുരുഷന്മാരുടെ 5000 മീറ്ററിൽ ഇന്ത്യയുടെ ​ഗുൽവീർ സിം​ഗ് നാലാം സ്ഥാനത്ത് എത്തി. 13 മിനിറ്റും 29 സെക്കന്റും 93 മില്ലി സെക്കന്റും ഫിനിഷിങ് പോയിന്റിൽ എത്താൻ ​ഗുൽവീറിന് വേണ്ടി വന്നു. ഈ ഇനത്തിൽ ബഹ്റൈൻ താരങ്ങൾ സ്വർണവും വെങ്കലവും നേടി.

ഏഷ്യൻ ​ഗെയിംസ് 11 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ മെഡൽ നേട്ടം 81ലേക്ക് എത്തി. 18 സ്വർണം ഉൾപ്പടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. 31 വെള്ളിയും 32 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി. ഏഷ്യൻ ​ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com