Top

'എന്ത് കല്ലാണ്, ബ്ലാക്ക് ഡയമണ്ടോ?'; എംജി ശ്രീകുമാറിനെയും മോന്‍സന്‍ 'പറ്റിച്ചു'

പുരാവസ്തു കളക്ഷനുള്ള ഡോക്ടറാണ് അദ്ദേഹം

28 Sep 2021 1:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്ത് കല്ലാണ്, ബ്ലാക്ക് ഡയമണ്ടോ?; എംജി ശ്രീകുമാറിനെയും മോന്‍സന്‍ പറ്റിച്ചു
X

ഒരുവിധം എല്ലാ പ്രമുഖരെയും മോന്‍സന്‍ മാവുങ്കല്‍ പറ്റിച്ചതിന്റെ കഥകളും ചിത്രങ്ങളും കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, അമൃതാനന്ദമയി, മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖരെയാണ് മോന്‍സന്‍ പുരാവസ്തുക്കളുടെ പേരില്‍ കബളിപ്പിച്ചത്. ഇപ്പോഴിതാ, എംജി ശ്രീകുമാറിനെ മോന്‍സന്‍ നൈസായി പറ്റിച്ചതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കാന്‍ മോതിരം, കോറം വാച്ച്, ഷര്‍ട്ട് തുടങ്ങിയവ നല്‍കിയാണ് എംജി ശ്രീകുമാറിനെ മോന്‍സണ്‍ പറ്റിച്ചത്. മോതിരം എവിടെ നിന്നാണ് കിട്ടിയതെന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് എംജി ശ്രീകുമാര്‍ നല്‍കിയ മറുപടി ഇങ്ങനെ: ''എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സന്‍. പുരാവസ്തു കളക്ഷനുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. എംജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു. അദ്ദേഹം എനിക്ക് തന്നതാണിത്. എന്ത് കല്ലാണെന്ന് എനിക്ക് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ. ഇതെല്ലാം തിരിച്ചു കൊടുക്കണം.''

രമേഷ് പിഷാരടി, അനുരാധ ശ്രീറാം, സ്റ്റീഫന്‍ ദേവസി എന്നിവരും എംജി ശ്രീകുമാറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു. മോന്‍സന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചും എംജി ശ്രീകുമാര്‍ പുകഴ്ത്തുന്നുണ്ട്. അതേസമയം, മോന്‍ഷനെ പുകഴ്ത്തി കൊണ്ടുള്ള പിആര്‍ വര്‍ക്കാണ് അവിടെ നടന്നതെന്നും സോഷ്യല്‍മീഡിയ പറയുന്നുണ്ട്.

Next Story