
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാല്‍ വഴുതി കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല വാറു വിള വീട്ടില്‍ സതീശന്‍ ( 56,അശോകന്‍) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ഓാടെയാണ് സംഭവം. കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെയാണ് അപകടം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Auto driver died when accidently fall in well in Thiruvananthapuram