
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി എംഡിഎംഎയുമായി പിടിയിലായി. മുട്ടത്തറ സ്വദേശി ഗോപകുമാര്‍ (24) ആണ് തിരുവനന്തപുരം ഡാന്‍സാഫ് ടീമിന്റെയും ഫോര്‍ട്ട് പൊലീസിന്റെയും പരിശോധനയില്‍ പിടിയിലായത്. 32 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കായായിരുന്നു ഇയാള്‍ എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാള്‍ എംഡിഎംഎ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചിരുവരികയായിരുന്നു. 2022 ല്‍ ഫോര്‍ട്ട് പൊലീസായിരുന്നു ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights- Pocso case aacused arrested for mdma case in Thiruvananthapuram