Top

ഹിന്ദി തെറ്റിയതിന് കളിയാക്കല്‍, എന്നാല്‍ 'തമിഴിലേ പേസറേന്‍, പുരിയുമാ..' എന്ന് കനിമൊഴി

10 Dec 2021 2:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദി തെറ്റിയതിന് കളിയാക്കല്‍, എന്നാല്‍ തമിഴിലേ പേസറേന്‍, പുരിയുമാ.. എന്ന് കനിമൊഴി
X

ഹിന്ദിക്ക് എതിരെ ഒരിക്കല്‍ കൂടി നിലപാട് വ്യക്തമാക്കി ഡിഎംകെ എംപി കനിമൊഴി. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിന്ദി എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കളിയാക്കലോടെ വ്യക്തമാക്കുകയാണ് കനിമൊഴി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് എന്ന് പ്രയാസപ്പെട്ട് പറയാന്‍ ശ്രമിക്കുന്നതും ഉച്ചരിക്കാന്‍ പ്രയാസമാണെന്നും പുഞ്ചിരിയോടെ പറഞ്ഞു വയ്ക്കുകയാണ് കനിമൊഴി എംപി.

ആത്മനിര്‍ഭര്‍ ഭാരത് എന്ന് ഉച്ഛരിക്കാന്‍ പ്രസംഗത്തിന് ഇടെ ശ്രമിക്കുന്ന കനിമൊഴിയെ സഭയിലുള്ളവര്‍ കളിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത്തരം പേരുകള്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷകളിലോ ആകാം എന്ന് കനിമൊഴി പറഞ്ഞത്. കനിമൊഴിയെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ തമിഴില്‍ പറയാമെന്നും മനസിലാകുന്നുണ്ടോ എന്നും തമിഴില്‍ ചോദിക്കുന്നുമുണ്ട് കനിമൊഴി.



'നിങ്ങള്‍ക്ക് ഇപ്പോഴും മനസിലാകാത്ത കാരയം ഇതാണ്്. വ്യത്യസ്ത പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നയിടങ്ങളില്‍നിന്നും വരുന്നവരാണ് നമ്മളെല്ലാവരും. ഒന്നുകില്‍ ഇത്തരം പേരുകള്‍ ഉള്‍പ്പെടെ ഇംഗ്ലീഷില്‍ പറയണം. അല്ലെങ്കില്‍ അതാത് പ്രാദേശിക ഭാഷകളില്‍ പറയാന്‍ സാധിക്കണം. എന്നും കനിമൊഴി വ്യക്തമാക്കുന്നു.

ലോക്‌സഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

Next Story