അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; 52കാരിയായ വിനോദ സഞ്ചാരിക്ക് പരിക്ക്

നിലവില്‍ താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; 52കാരിയായ വിനോദ സഞ്ചാരിക്ക് പരിക്ക്
dot image

പാലക്കാട്: അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപുഴയുടെ തീരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. നായാടിക്കുന്ന് സ്വദേശി 52കാരിയായ വിനോദ സഞ്ചാരിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നിലവില്‍ താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. തേക്കുവട്ട ഭാഗത്ത് നിന്നും ആന വരുന്നുണ്ടെന്ന് വനപാലകര്‍ അറിയിച്ചിട്ടും പുഴയില്‍ നിന്നും യുവതിയും സംഘവും മാറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlights: A tourist was injured in a wild elephant attack near the banks of the Bhavani River at Paripanthara in Attappadi

dot image
To advertise here,contact us
dot image