Top

ലോകകപ്പ്; മഹാമാരിക്ക് ശേഷം ഖത്തറിലേക്ക് യാത്രക്കാരുടെ ഒഴുക്ക്

ഫോര്‍വേഡ് കീസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഡിലീസ്റ്റില്‍ ഖത്തറിനാണ് ഒന്നാം സ്ഥാനം. ഈജിപ്റ്റും യുഎഇയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്

27 April 2022 7:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ്; മഹാമാരിക്ക് ശേഷം ഖത്തറിലേക്ക് യാത്രക്കാരുടെ ഒഴുക്ക്
X

ദോഹ: മഹാമാരിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന അന്താരാഷ്ട്ര വ്യോമഗതാഗതം പുനരാരംഭിച്ചതോടെ യാത്രക്കാരുടെ ഖത്തറിലേക്ക് യാത്രക്കാരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ടുകള്‍. യാത്രാ വിവരശേഖരണരംഗത്തെ വിദഗ്ധരായ ഫോര്‍വേഡ് കീസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഡിലീസ്റ്റില്‍ ഖത്തറിനാണ് ഒന്നാം സ്ഥാനം. ഈജിപ്റ്റും യുഎഇയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

കൊവിഡിന് മുമ്പുള്ളതിനേക്കാള്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഖത്തര്‍ കൈവരിച്ചതെന്നാണ് ഫോര്‍വേഡ് കീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്റര്‍നാഷനല്‍ അറൈവല്‍ വിഭാഗത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളിലധികവും ഖത്തറിലേക്കാണെന്നും മഹാമാരിക്ക് മുമ്പുള്ള സാഹചര്യത്തേക്കാള്‍ ഖത്തര്‍ ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഖത്തറിലേക്കുള്ള സന്ദര്‍ശകരില്‍ ബ്രിട്ടനില്‍നിന്നും ഏകദേശം 76 ശതമാനവും അമേരിക്കയില്‍നിന്നും 105 ശതമാനം അധിക വര്‍ധനവും രേഖപ്പെടുത്തി. നിരവധി രാജ്യാന്തര ബഹുമതികള്‍ കരസ്ഥമാക്കിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും കൊവിഡ് കാലത്തും സര്‍വീസുകള്‍ നടത്തിയ ഖത്തര്‍ എയര്‍വേസും യാത്രക്കാരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കൊവിഡിന് മുമ്പത്തെ നിലയില്‍ നിന്ന് യാത്രക്കാരുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ 12.8 ശതമാനവും അമേരിക്കയില്‍ 15 ശതമാനം അധിക വര്‍ധനവും കാണിക്കുന്നുണ്ട്. ആഗോള തലത്തില്‍ വിനോദസഞ്ചാരമേഖല കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും നവംബറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പാണ് ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ പ്രധാന ഘടകം.

STORY HIGHLIGHTS : THE INFLUX OF TRAVELERS TO QATAR AFTER THE EPIDEMIC

Next Story