
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ നടത്തിയത്. സെഞ്ച്വറിയുമായി ക്രീസിലുള്ള ഗിൽ ഒരു പിടി റെക്കോർഡുകളും തന്റെ പേരിലാക്കി.
ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടിയിരുന്ന ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി കൂടി നേടിയതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും റൺസ് നേടുന്ന ഇന്ത്യക്കാരനായി. 1971 ൽ സുനിൽ ഗാവസ്‌കർ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 344 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. നിലവിൽ രണ്ടാം ഇന്നിങ്സിൽ 150 കടന്ന ഗിൽ വലിയ ടോട്ടലിലേക്കാണ് മുന്നേറുന്നത്.
ഈ ടെസ്റ്റിൽ മാത്രം മൂന്ന് തവണ 100 റൺസ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കാനും ഗില്ലിന് സാധിച്ചു. ഇതോടെ ഒരു വിദേശ ടെസ്റ്റിൽ മൂന്ന് തവണ 100-ലധികം വിക്കറ്റ് കൂട്ടുകെട്ടുകൾ സ്ഥാപിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരം കൂടിയായി ഗിൽ.
മത്സരത്തിൽ ഗില്ലിനെ കൂടാതെ റിഷഭ് പന്തും കെ എൽ രാഹുലും രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ മികച്ച നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ 77 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നാന്നൂറിനടുത്തെത്തി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 180 റൺസിന്റെ ലീഡുണ്ട്.
Content Highlights: Gill breaks Gavaskar's record; Indian to score most runs in a Test match