പാലക്കാട് അട്ടപ്പാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചീരക്കടവ് സ്വദേശി മുരുകനാണ് മരിച്ചത്

dot image

പാലക്കാട് : പാലക്കാട് അട്ടപ്പാടി ചീരക്കടവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചീരക്കടവ് സ്വദേശി മുരുകനാണ് മരിച്ചത്. ഇരുദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുകനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം അട്ടപ്പാടിയില്‍ കാട്ടാന ചവിട്ടിക്കൊന്ന മല്ലന്റെ മകനാണ് മുരുകന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: young man died tragically in a collision between two bikes in Attappadi, Palakkad.

dot image
To advertise here,contact us
dot image