വരും തലമുറയെ സനാതന ധർമം പഠിപ്പിക്കണം; ക്ഷേത്രങ്ങളിൽ സ്‌കൂളുകളും ഗോശാലയും സ്ഥാപിക്കണം:ഗവർണർ രാജേന്ദ്ര ആർലേക്കർ

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ ഗോശാലകള്‍ നിര്‍മിക്കണമെന്ന് ഗവര്‍ണര്‍

dot image

കണ്ണൂര്‍: വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. ഇതിനായി ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം. ഒപ്പം ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മം മതമല്ല പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 'കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ സനാതന ധര്‍മത്തെ ബഹുമാനിക്കുന്നുണ്ട്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ ഗോശാലകള്‍ നിര്‍മിക്കണം. ഇതിന് ഒരുപാട് സഹായം ലഭിക്കും. ക്ഷേത്ര ദേവസ്വങ്ങള്‍ ഇവ നിര്‍മിക്കാന്‍ മുന്‍കൈ എടുക്കണം', ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം കണ്ണൂരിലെത്തിയ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സര്‍വകലാശാലകളെ ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Content Highlights: Governor Rajendra Arlekar says Sanatana Dharma should be taught to the coming generation

dot image
To advertise here,contact us
dot image