ബാസ് ഗിൽ; ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി

ഗില്ലിനെ കൂടാതെ റിഷഭ് പന്തും കെ എൽ രാഹുലും അർധ സെഞ്ച്വറിയുമായി തിളങ്ങി

dot image

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി. ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി മിന്നും പ്രകടനം നടത്തിയ താരം രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി ക്രീസിലുണ്ട്.

ഗില്ലിനെ കൂടാതെ റിഷഭ് പന്തും കെ എൽ രാഹുലും അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ മികച്ച നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ 66 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുന്നൂറ് റൺസ് കടന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 180 റൺസിന്റെ ലീഡുണ്ട്.

പന്ത് 65 റൺസും കെ എൽ രാഹുൽ 55 റൺസും നേടി പുറത്തായി. കരുൺ നായർ 28 റൺസും യശ്വസി ജയ്‌സ്വാൾ 28 റൺസും നേടി. ഗില്ലിനൊപ്പം 22 റൺസ് നേടി ജഡേജ ക്രീസിലുണ്ട്.

ആദ്യ ഇന്നിങ്സിൽ 587 റൺസാണ് ഇന്ത്യ നേടിയത്. 269 റൺസ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു അത്. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 407 റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: shubman gill century vs england

dot image
To advertise here,contact us
dot image