വൈഭവിനും വിഹാൻ മൽഹോത്രയ്ക്കും സെഞ്ച്വറി; ഇംഗ്ലണ്ട് അണ്ടർ 19 ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

പതിനാലുകാരനായ വൈഭവ് 73 പന്തിൽ 143 റൺസാണ് നേടിയത്.

dot image

ഇംഗ്ലണ്ട് അണ്ടർ 19 ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. വൈഭവ് സൂര്യവംശിയും വിഹാൻ മൽഹോത്രയും സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യയുടെ അണ്ടർ 19 ടീം 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 363 റൺസ് നേടി.

പതിനാലുകാരനായ വൈഭവ് 73 പന്തിൽ 143 റൺസാണ് നേടിയത്. 3 കൂറ്റൻ സിക്സുകളും 10 ഫോറുകളും പിറന്ന ഇന്നിങ്സിൽ 52 പന്തിലാണ് സെഞ്ച്വറി തൊട്ടത്. ഇതോടെ അണ്ടർ 19 ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു.

വിഹാൻ മൽഹോത്ര 121 പന്തിൽ 129 റൺസ് നേടി. 15 ഫോറുകളും മൂന്ന് സിക്സറുകളും ഇതിൽ അടങ്ങുന്നു. ഇംഗ്ലണ്ട് ടീമിന് വേണ്ടി സെബാസ്റ്റ്യൻ മോർഗൻ മൂന്ന് വിക്കറ്റും ജാക് ഹോം നാല് വിക്കറ്റും നേടി. നിലവിൽ 2 -1 ന് പരമ്പരയിൽ മുന്നിലായ ഇന്ത്യയുടെ അണ്ടർ 19 ടീമിന് ഈ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാൻ കഴിയും.

Content Highlights: century for vaibhav suryvanshi Vihaan Malhotra; india vs england odi crikcet under 19

dot image
To advertise here,contact us
dot image