
അറ്റകുറ്റ പണികളെ തുടര്‍ന്ന് ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി. ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാതയാണ് അടച്ചിടുന്നത്.
ഈ മാസം 11 വെള്ളിയാഴ്ച വൈകിട്ട് വരെയാകും നിയന്ത്രണം. ഇതിനു പകരമായി മറ്റു റോഡിലൂടെ എങ്ങനെ യാത്ര ചെയ്യാന്‍ സാധിക്കും എന്ന വിവരങ്ങള്‍ മുനിസിപ്പാലിറ്റിയുടെ സൈറ്റില്‍ ലഭ്യമാണ്. വാഹനമോടികുന്നവര്‍ അധികൃതര്‍ നല്‍കുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. റോയല്‍ ഒമാന്‍ പൊലീന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
Content Highlights: muscat municipality will fully close road