ഗില്ലിന് സെഞ്ച്വറി, പന്തിനും രാഹുലിനും ജഡേജയ്ക്കും ഫിഫ്റ്റി; കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ 'ഡിക്ലയേർഡ്'

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ ഡിക്ലയർ ചെയ്തു.

dot image

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ ഗിൽ 161 റൺസ് നേടി മിന്നും പ്രകടനം നടത്തി. ആദ്യ ഇന്നിങ്സിൽ താരം 269 റൺസ് നേടിയിരുന്നു.

ഗില്ലിനെ കൂടാതെ റിഷഭ് പന്തും കെ എൽ രാഹുലും ജഡേജയും അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കടന്നു. ആദ്യ ഇന്നിങ്സിൽ 180 റൺസ് ലീഡ് ഇന്ത്യയ്ക്കുണ്ടായിരുന്നു. പന്ത് 65 റൺസും കെ എൽ രാഹുൽ 55 റൺസും നേടി പുറത്തായി. ജഡേജ 69 റൺസ് നേടി നോട്ട് ഔട്ട് ആയി. കരുൺ നായർ 28 റൺസും യശ്വസി ജയ്‌സ്വാൾ 28 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ 587 റൺസാണ് ഇന്ത്യ നേടിയത്. 269 റൺസ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു അത്. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 407 റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: gill scores century, Pant, Rahul and Jadeja score fifties; India declares

dot image
To advertise here,contact us
dot image