
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് അറിയുന്നവര്‍ കുറവാണ്. വിദേശത്തോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ ആറ് മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഈ പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാന്‍ സാധിക്കും. മൂന്ന് ലക്ഷം രൂപവരെ ഈ ഇന്‍ഷുറന്‍സ് പോളിസി വഴി ലഭിക്കും. എന്തൊക്കെ കാര്യങ്ങളാണ് ഈ ഇന്‍ഷുറന്‍സ് പോളിസിക്കുവേണ്ടി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
ഇന്‍ഷുറന്‍സ് പരിരക്ഷ എങ്ങനെ
പോളിസി ഉടമകള്‍ക്ക് 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കും. അപകട മരണത്തിന് 3 ലക്ഷം രൂപ വരെയും അപകടം മൂലം സ്ഥിരമോ ഭാഗീകമോ ആയ അംഗവൈകല്യം ഉണ്ടായാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയും ലഭിക്കും.
വേണ്ട രേഖകള്‍ ഇവയൊക്കെയാണ്
പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് ഉള്‍പ്പെടുത്തിയുളള പേജ് ഇവയുടെ പകര്‍പ്പുകള്‍, വിസ പേജ് ഇക്കാമ വര്‍ക്ക് പെര്‍മിറ്റ്, റെസിഡന്റ് പെര്‍മിറ്റ്. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും.
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനായി രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധന റിപ്പോര്‍ട്ടുകളും ഉള്‍പ്പടെയുള്ള അംഗീകാര പത്രം ആവശ്യമാണ്.
www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 18 മുതല്‍ 60 വയസുവരെയാണ്. ഒരു വര്‍ഷത്തേക്കാണ് കാലാവധി. 881 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കം അപേക്ഷാഫീസ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770543, 528 .
ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യ), 91 8802012 345 വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വ്വീസ് എന്നിവ ഉപയോഗപ്പെടുത്താം.
Content Highlights :Know about Norka's insurance policy for expatriates