Top

ഈദിന്റെ ഇശലൊളി പരത്തി ടീം തിരൂരിന്റെ "ഈദ് ഇശൽ -2022" പെരുന്നാൾ സംഗമം ശ്രദ്ധേയമായി

ടീം തിരൂരിന്റെ അംഗങ്ങളും കുടുംബങ്ങളും അവരുടെ കുട്ടികളടക്കമുള്ളവരുടെ സംഗീത വൈഭവവും ഒത്തു ചേർന്നപ്പോൾ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ആവേശം അലതല്ലി.

9 May 2022 12:59 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഈദിന്റെ ഇശലൊളി പരത്തി ടീം തിരൂരിന്റെ ഈദ് ഇശൽ -2022 പെരുന്നാൾ സംഗമം ശ്രദ്ധേയമായി
X

ദോഹ : ഖത്തറിലെ തിരൂർ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ അണിയിച്ചൊരുക്കിയ 'ഈദ് ഇശൽ' പരിപാടിക്ക് മികച്ച പ്രതികരണം. ടീം തിരൂരിന്റെ അംഗങ്ങളും കുടുംബങ്ങളും അവരുടെ കുട്ടികളടക്കമുള്ളവരുടെ സംഗീത വൈഭവവും ഒത്തു ചേർന്നപ്പോൾ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ആവേശം അലതല്ലി. ഇതോടൊപ്പം നടന്ന സംഗീത പരിപാടിയിൽ നൗഷാദ് പൂക്കയിലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.

ഖത്തറിലെ പ്രവാസികൾക്കിടയിൽ ചിര പരിചിതരായ ഒരുപിടി പാട്ടുകാരും പരിപാടിക്ക് മിഴിവേകി. ടീം തിരൂർ ഖത്തർ പ്രസിഡന്റ് അഷറഫ് ചിറക്കലാണ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

കഴിഞ്ഞ കാലയളവിൽ ടീം തിരൂർ ഖത്തറിനായി മികച്ച പ്രകടനം കാഴ്ച്ച വെച്ച പ്രവർത്തകർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ടീം തിരൂർ ഖത്തർ സെക്രട്ടറി സലീം കൈനിക്കരയാണ് പരിപാടിയിൽ നന്ദി അറിയിച്ചത്.

Story highlights: Team Tirur's "Eid Ishaal-2022" Eid Reunion, The festive gathering was remarkable.

Next Story