സ്വദേശി വത്കരണം, സാങ്കേതിവിദ്യയുടെ കടന്നു വരവ്; ബാങ്കിങ് മേഖലയില്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്നു

കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎഇ സെന്‍ട്രല്‍ ബാങ്ക് 676 പേരെ വിവിധ കാരണങ്ങളാല്‍ പിരിച്ചു വിട്ടു

dot image

ദുബൈ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎഇ സെന്‍ട്രല്‍ ബാങ്ക് 676 പേരെ വിവിധ കാരണങ്ങളാല്‍ പിരിച്ചുവിട്ടു. സ്വദേശിവത്കരണമാണ് പ്രധാനമായും ആളുകളുടെ ജോലി നഷ്ടപ്പെടാന്‍ കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാങ്കിന്റെ ആകെ ജീവനക്കാരുടെ എണ്ണം 32,682 ആയിരുന്നു. മെയ് പിന്നിട്ടതോടെ ജീവനക്കാര്‍ 32,006 ആയി ചുരുങ്ങി.

ഒരു ശതമാനം സ്വദേശികളെ 50ന് മുകളില്‍ ജീവനക്കാരുള്ള കമ്പനികളില്‍ ജോലിക്ക് നിയമിക്കണമെന്നും അല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരിക്കുന്നു. നിയമം വരുന്ന ചൊവ്വാഴ്ച മുതല്‍ നടപ്പാക്കാനിരിക്കെ വിവിധ മേഖലകളില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും.

സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയതോടെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തുന്നതും കുറഞ്ഞു. അതുകൊണ്ട് തന്നെ സെന്‍ട്രല്‍ ബാങ്കിന്റെ പല ശാഖകളും അടച്ചുപൂട്ടി. രാജ്യത്തെ വിദേശ ബാങ്കുകളില്‍ ഇക്കാലയളവില്‍ 14 ജീവനക്കാരെ മാത്രമാണ് പുതിയതായി നിയമിച്ചത്. ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം 6470 ജീവനക്കാര്‍ വിദേശ ബാങ്കുകളില്‍ ഉണ്ട്. വിദേശ ബാങ്കുകളിലും നിയമനങ്ങള്‍ കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: UAE Central Bank has laid off 676 peoples

dot image
To advertise here,contact us
dot image