Top

ഖത്തറില്‍ ശക്തമായ കാറ്റ് തുടരും; തൊഴിലാളികള്‍ക്ക് സുരക്ഷ മുന്നറിയിപ്പ്

കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാനായി ഉപകരണങ്ങള്‍ സ്ഥാപിക്കാനും ശക്തമായ കാറ്റ് വീശുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍ത്തിവെക്കാനും അറിയിച്ചിട്ടുണ്ട്

16 May 2022 7:07 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറില്‍ ശക്തമായ കാറ്റ് തുടരും; തൊഴിലാളികള്‍ക്ക് സുരക്ഷ മുന്നറിയിപ്പ്
X

ദോഹ : ഖത്തറില്‍ ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചതോടെ തൊഴിലാളികള്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം. ഈ ആഴ്ച അവസാനം വരെ പൊടിക്കാറ്റ് തുടരുന്നതിനാല്‍ പകല്‍ സമയത്ത് ചൂടുകൂടുമെന്നാണ് വിലയിരുത്തല്‍.



തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ചൂടിനെ പ്രതിരോധിക്കാനാവാശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാനായി ഉപകരണങ്ങള്‍ സ്ഥാപിക്കാനും ശക്തമായ കാറ്റ് വീശുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍ത്തിവെക്കാനും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതെല്ലാം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ ജോലിസ്ഥലങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.



ശക്തമായ കാറ്റ് തുടരുമെന്നും ഇതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 35നോട്ടിക്കല്‍ മൈല്‍ കാറ്റ് വേഗത്തില്‍ വീശുമെന്നും വടക്കു - പടിഞ്ഞാറന്‍ കാറ്റ് 15 മുതല്‍ 25 നോട്ടിക്കല്‍ മൈല്‍ വരെ വീശുമെന്നാണ് അറിയിപ്പ്. കനത്ത കാറ്റു വീശുന്നതിനാന്‍ ജാഗ്രത പുലര്‍ത്തനും തിരമാലകള്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Story Highlights: Strong winds will continue in Qatar; Safety warning for workers

Next Story