മഴ നനഞ്ഞാണോ വീട്ടിലെത്തിയത് ധരിച്ച തുണി വെറുതെ കഴുകിയാല്‍ പോര കേട്ടോ

മഴക്കാലത്ത് നനഞ്ഞ തുണി ഉണക്കിയെടുക്കാന്‍ പാടാണല്ലേ, എന്നാല്‍ തുണി ഉണക്കുമ്പോഴും വേണം ശ്രദ്ധ

dot image

മഴക്കാലമായതോടെ തുണികള്‍ ഉണക്കിയെടുക്കുന്നത് ഒരു വലിയ ഉദ്യമം തന്നെയാണ് പലര്‍ക്കും. മഴക്കാലത്ത് തുണി ഉണങ്ങുന്നത് മാത്രമല്ല മഴ നനഞ്ഞ തുണി കഴുകുമ്പോഴും ശ്രദ്ധ ആവശ്യമാണ്. വസ്ത്രങ്ങള്‍ സൂര്യപ്രകാശമേറ്റ് ഉണങ്ങാത്തതുകൊണ്ടുതന്നെ തുണികള്‍ക്ക് വല്ലാത്ത ഒരു ദുര്‍ഗന്ധവും ഉണ്ടാകും. മഴക്കാലത്തെ തുണി ഉണക്കല്‍ എങ്ങനെ വേണമെന്നുള്ളതിന് ഇനി പറയുന്ന രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ.

  • മഴക്കാലത്ത് വസ്ത്രങ്ങള്‍ കഴുകി ഉണക്കിയാലും അവയില്‍ തങ്ങി നില്‍ക്കുന്ന ദുര്‍ഗന്ധം വീണ്ടും വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ബുദ്ധിമുട്ടായി തോന്നാറുണ്ട് അല്ലേ. അത്തരം ബുദ്ധിമുട്ട് ഒഴിവാക്കാനായി കഴുകുമ്പോള്‍ ഡിറ്റര്‍ജന്റില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. അത് ദുര്‍ഗന്ധം ആഗിരണം ചെയ്യും.
  • നനഞ്ഞ വസ്ത്രങ്ങള്‍ ഉടനടി ഉണക്കിയില്ലെങ്കില്‍ ഈര്‍പ്പം തങ്ങിയിരുന്ന് ദുര്‍ഗന്ധമുണ്ടാകാനിടയാകും.
  • അലക്കിയ വസ്ത്രങ്ങള്‍ എപ്പോഴും സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്നത് ബാക്ടീരിയകള്‍ നശിച്ചുപോകാന്‍ സഹായിക്കുന്നു.
  • തുണി അലക്കുമ്പോള്‍ എപ്പോഴും ഒരു സ്പൂണ്‍ നാരങ്ങാനീര് മിക്‌സ് ചെയ്ത് അതില്‍ മുക്കി വച്ചാല്‍ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതിരിക്കും.
  • വാഷിംങ് മെഷീന്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. മെഷീനില്‍ ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ മാസത്തിലൊരിക്കല്‍ മെഷീന്‍ കഴുകി വൃത്തിയാക്കണം. ഇതിനായി ചൂടുവെള്ളവും വിനാഗിരിയും ഉപയോഗിക്കാം.
  • കയ്യില്‍ കിട്ടുന്ന ഡിറ്റര്‍ജന്റുകള്‍ എല്ലാം ഉപയോഗിക്കുന്നതിന് പകരം ആന്റി ബാക്ടീരിയല്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുന്നത് അണുക്കള്‍ നശിക്കാന്‍ സഹായിക്കും. കൂടാതെ അഴുക്കും ദുര്‍ഗന്ധവും വസ്ത്രങ്ങളില്‍ അവശിഷ്ടങ്ങളായി അവശേഷിക്കും എന്നുള്ളതുകൊണ്ട് ധാരാളം സോപ്പുപൊടി ഉപയോഗിക്കാതിരിക്കുക.
  • വസ്ത്രങ്ങള്‍ കഴുകിയ ശേഷം രണ്ട് മൂന്ന് തുള്ളി ലാവണ്ടര്‍ ഓയില്‍ ഒഴിച്ചുകൊടുത്താല്‍ പുതുമയും സുഗന്ധവും നിലനില്‍ക്കും.
  • വസ്ത്രങ്ങള്‍ നന്നായി സൂക്ഷിക്കുക. നിങ്ങള്‍ എങ്ങനെയാണ് വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് വസ്ത്രത്തിന്റെ പുതുമയും നിലനില്‍ക്കുന്നത്. വസ്ത്രങ്ങള്‍ അലമാരിയിലും മറ്റും സൂക്ഷിക്കുന്നതിന് മുന്‍പ് അവ ശരിയായി ഉണങ്ങി എന്ന് ഉറപ്പുവരുത്തുക.
  • പ്ലാസ്റ്റിക് ബാഗുകളില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ഈര്‍പ്പത്തെ ആഗീരണം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ബാക്ടീരിയകള്‍ ഉണ്ടാവുകയും അതിലൂടെ ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

Content Highlights :Try the following method to learn how to dry clothes during the rainy season

dot image
To advertise here,contact us
dot image