പാവകള്‍ക്ക് 'പ്രമേഹം വന്നാല്‍' എങ്ങനെയുണ്ടാകും ?, ബാര്‍ബിയുടെ പുത്തന്‍ പാവയെ നോക്കൂ, ഉത്തരം കിട്ടും

ഈ പുതിയ പാവയെ രൂപകല്‍പന ചെയ്തതിലൂടെ ബാര്‍ബിയുടെ ഉടമകളായ മറ്റെല്‍ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്.

dot image

കളിപ്പാട്ട നിര്‍മാക്കളായ മറ്റെലിന്റെ ബാര്‍ബി ഡോളിനെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. തലമുറകളായി കുഞ്ഞങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി തന്നെ തുടരുകയാണ് ബാര്‍ബി. ഇപ്പോഴിതാ എല്ലാവരെയും ഒരു പോലെ സ്വീകരിക്കുക എന്ന നയം മുന്‍നിര്‍ത്തി മറ്റെല്‍ കമ്പനി ഒരു പ്രധാന ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ടൈപ്പ് വണ്‍ ഡയബറ്റിസുള്ള പുതിയ ഒരു പാവയെ ലോഞ്ച് ചെയ്തിരിക്കുകയാണ് അവര്‍. ഇത്തരം രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് ഈ രോഗാവസ്ഥയെ കുറിച്ച് അവബോധം നല്‍കുക, അവരെയും പ്രതിനിധീകരിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡയബറ്റിസ് (പ്രമേഹം) ഗവേഷണ സംഘടനയായ ബ്രേക്ക്ത്രൂ ടി1ഡിയുമായി ചേര്‍ന്നാണ് പുതിയ ബാര്‍ബി ഡോളിനെ മറ്റെല്‍ നിര്‍മിച്ചിരിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്ടണില്‍ ബ്രേക്ക്ത്രൂ ടി1ഡി നടത്തിയ കോണ്‍ഗ്രസിലാണ് കമ്പനി ഇത് പുറത്തിറക്കിയത്. ലോകത്തിനെ കുറിച്ചുള്ള ധാരണ കുട്ടികള്‍ക്ക് നല്‍കാന്‍ ബാര്‍ബി ഡോളിന് കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ കുട്ടികള്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്ന കഥകളില്‍ അവരെയും അവര്‍ സ്‌നേഹിക്കുന്ന പാവകളെയും കാണാന്‍ കഴിയുന്ന സാഹചര്യമാണ് തങ്ങള്‍ ഉറപ്പുനല്‍കുന്നതെന്നും ബാര്‍ബി ആന്‍ഡ് ഗ്ലോബല്‍ ഹെഡ് ഒഫ് ഡോള്‍സ് വൈസ് പ്രസിഡന്റ് ക്രിസ്റ്റ ബര്‍ജര്‍ പറഞ്ഞു.

പുതിയ ബാര്‍ബിയുടെ രൂപത്തെ കുറിച്ച് പറയുകയാണെങ്കില്‍, ചിക്ക് ബ്ലൂ പോല്‍ക്കാ ഡോറ്റുള്ള ക്രോപ് ടോപ്പും ഞൊറിയുള്ള പാവാടയുമാണ് ധരിച്ചിരിക്കുന്നത്. ഭാരമുള്ള ഹീല്‍സാണ് കാലുകളില്‍. തീര്‍ന്നില്ല, കണ്ടിന്യുവസ് ഗ്ലൂകോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, വലിയൊരു ബാഗും ബാര്‍ബി ഡോളിനൊപ്പമുണ്ട്. കൈയിലാണ് മോണിറ്റര്‍ ഉള്ളത്, പമ്പ് അരക്കെട്ടിലാണ് ഘടിപ്പിച്ചിട്ടുള്ളത്. പ്രമേഹ ബോധവത്കരണത്തിന്റെ അടയാളമാണ് ബ്ലൂ പോല്‍ക്കാ ഡോട്ടുകള്‍. ഇത് ടൈപ്പ് 1 ഡയബറ്റിസുള്ള കുട്ടികളെ സൂചിപ്പിക്കുന്നതാണ്.

മനുഷ്യശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ആരോഗ്യമുള്ള ഇന്‍സുലിന്‍ കോശങ്ങളെയും കലകളെയും ഇല്ലാതാക്കുന്ന ഒരുതരം രോഗമാണ് ടൈപ്പ് 1 ഡയബറ്റിസ്. ഈ രോഗം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ നിര്‍മിക്കുന്ന കോശങ്ങളെയാണ് ഇല്ലാതാക്കുന്നത്. ഇതോടെ ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ പോകും.

Content Highlights : Mattel launches new Barbie Doll having Type 1 Diabetes in Washington

dot image
To advertise here,contact us
dot image