Top

വിസ്മയം തീര്‍ത്ത് കോര്‍ണിഷിലെ ബലൂണ്‍ പരേഡ്

ഖത്തര്‍ ടൂറിസമാണ് ദോഹ കോര്‍ണിഷില്‍ ബലൂണ്‍ പരേഡ് സംഘടിപ്പിച്ചത്

6 May 2022 9:53 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിസ്മയം തീര്‍ത്ത് കോര്‍ണിഷിലെ ബലൂണ്‍ പരേഡ്
X

ദോഹ: കൂറ്റന്‍ തിമിംഗലവും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കാഴ്ചക്കാരില്‍ വിസ്മയമൊരുക്കി കോര്‍ണിഷിലെ ബലൂണ്‍ പരേഡ്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയതിന് ശേഷമുള്ള പെരുന്നാളിന്റെ എല്ലാ വൈവിധ്യങ്ങളും ആഘോഷങ്ങളുടെ ഭംഗി കൂട്ടി. രാത്രി 9.30 മുതല്‍ 10.30 വരെ നീണ്ട ബലൂണ്‍ പരേഡിന് ബാന്റ് മേളവും ആവേശം പകര്‍ന്നു.

ഖത്തര്‍ ടൂറിസമാണ് ദോഹ കോര്‍ണിഷില്‍ ബലൂണ്‍ പരേഡ് സംഘടിപ്പിച്ചത്. മൂന്ന് ദിവസമാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്നലെയോടെ സമാപിച്ച പരിപാടിയില്‍ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. സംഗീത പരിപാടികളും നൃത്തവും വെടിക്കെട്ടും റോമിങ് ഷോകളും കാണാനും അവസരമൊരുക്കിയാണ് മേള നടന്നത്. ഫുഡ് സ്റ്റാളുകളിലെ രുചിയും കൗതുക കാഴ്ചകളും കത്താറയിലെ ഈദ് ആഘോഷങ്ങളും ഇന്നലെ അവസാനിച്ചു. കാണികളുടെ ആവേശവും കാഴ്ചയിലെ വിസ്മയവും ദോഹയിലെ ഈദ് അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ്.

STORY HIGHLIGHTS: AWESOME BALLOON PARADE IN CORNISH

Next Story