Top

'ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?'; കോട്ടയത്ത് പോസ്റ്റര്‍ പ്രതിഷേധം

ഡിസിസി പ്രസിഡണ്ട് പട്ടികയിലെ അതൃപ്തിയാണ് പോസ്റ്റര്‍ പ്രതിഷേധത്തിന് കാരണം

18 Aug 2021 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?; കോട്ടയത്ത് പോസ്റ്റര്‍ പ്രതിഷേധം
X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസിന് മുമ്പിലാണ് പ്രതിഷേധം. ഡിസിസി പ്രസിഡണ്ട് പട്ടികയിലെ അതൃപ്തിയാണ് പോസ്റ്റര്‍ പ്രതിഷേധത്തിന് കാരണം.


കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിമര്‍ശനം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പോസ്റ്ററില്‍ ഉയര്‍ത്തിയിരിക്കുന്നത്. 'ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?'യെന്നാണ് പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.


Next Story

Popular Stories