Top

പൊതുയിടത്തിൽ തുപ്പിയാൽ 20 റിയാൽ പിഴ; ശുചിത്വം മുന്നിൽ കണ്ടുള്ള നടപടിയുമായി മസ്കറ്റ് ന​ഗരസഭ

മരങ്ങൾക്കു താഴെയും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീയിടുന്നവർക്കും മുൻസിപ്പാലിറ്റി സമാനമായ നടപടിക്കൊരുങ്ങുന്നുണ്ട്

7 May 2022 8:40 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പൊതുയിടത്തിൽ തുപ്പിയാൽ 20 റിയാൽ പിഴ; ശുചിത്വം മുന്നിൽ കണ്ടുള്ള നടപടിയുമായി മസ്കറ്റ് ന​ഗരസഭ
X

മസ്കറ്റ്: പൊതുയിടത്തിൽ തുപ്പുന്നവരെ പൂട്ടാനൊരുങ്ങി മസ്കറ്റ് ന​ഗരസഭ. പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് 20 റിയാൽ പിഴ ചുമത്താനാണ് ന​ഗരസഭ തീരുമാനം. പരിസ്ഥിതി സംരക്ഷണവും, പൊതു സമൂഹത്തിലെ ആ​രോ​ഗ്യ സംരക്ഷണവും മുന്നിൽ കണ്ടുകൊണ്ടാണ് ന​ഗരസഭ നടപടിക്കൊരുങ്ങുന്നത്.

മരങ്ങൾക്കു താഴെയും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീയിടുന്നവർക്കും മുൻസിപ്പാലിറ്റി സമാനമായ നടപടിക്കൊരുങ്ങുന്നുണ്ട്. പ്രദേശത്തെ ബാധിക്കുന്ന തരത്തിലുള്ള തീയിടലിനും ഇതിനെത്തുടർന്ന് ചുറ്റുമുള്ള ആളുകൾക്ക് ശല്യമുണ്ടായാലും 20 റിയാൽ പിഴ ഈടാക്കുമെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു.

Story Highlights: spit in public place will be punishable according to muscat muncipality

Next Story