Top

ഇരുപത്തിയൊന്നുകാരി ജസീമ ദസ്തക്കീര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും സിപിഐഎം നിരവധി പ്രായംകുറഞ്ഞ വനിതകളെ മത്സരരംഗത്തേക്കിറക്കിയിരുന്നു

23 Sep 2021 5:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരുപത്തിയൊന്നുകാരി ജസീമ ദസ്തക്കീര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി
X

കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇരുപത്തിയൊന്നുകാരിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം. ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ജസീമ ദസ്തക്കീറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയാണ് ജസീമ.

ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തി പിന്നീട് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എസ് എഫ് ഐ ചാത്തന്നൂര്‍ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. പിതാവ് ദസ്തക്കീര്‍ സിപിഐഎം ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും സിപിഐഎം നിരവധി പ്രായംകുറഞ്ഞ വനിതകളെ മത്സരരംഗത്തേക്കിറക്കിയിരുന്നു. തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവ് ആയിരുന്ന രേഷ്മ മറിയം റോയിക്കും 21 വയസ് മാത്രമായിരുന്നു പ്രായം.

Popular Stories

    Next Story