പോൺ താരം ജെസ്സി ജെയ്നിന്റെ മരണ കാരണം വിഷാംശം അമിതമായി ഉള്ളിൽച്ചെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്
പോൺ താരം ജെസ്സി ജെയ്നിന്റെ മരണ കാരണം വിഷാംശം അമിതമായി ഉള്ളിൽച്ചെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ന്യൂയോർക്ക്: പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതെന്നും മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസറാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

2024 ജനുവരി 24-ന് ഒക്‌ലഹോമയിലെ തന്റെ പങ്കാളിയുടെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജെസ്സി ജെയ്നിന്റെ പങ്കാളിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പങ്കാളിയുടെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് പരിശോധിച്ചത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

പ്രമുഖ പോൺതാരമായ ജെസ്സി ജെയ്ൻ 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2002-ൽ കരിയർ ആരംഭിച്ച താരം ഡിജിറ്റൽ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ടു. 2014-ൽ ജൂൾസ് ജോർദാൻ വീഡിയോയുമായി കരാറിലേർപ്പെട്ടു. 2017-ൽ പിൻവാങ്ങി. ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗ്, പൈറേറ്റ്സ് II: സ്റ്റാഗ്നെറ്റിസ് റിവഞ്ച് തുടങ്ങിയ നിരവധി ശ്രദ്ധേയ ടിവി ഷോകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com