മമ്മൂട്ടിയുടെ ഇടിവെട്ട് ഇടി കാണാൻ ഫഫയും; ടർബോ ക്ലൈമാക്സ് ഫൈറ്റ് വീഡിയോ

ഫൈറ്റിനിടയിൽ മമ്മൂട്ടി തെറിച്ചു വീഴുന്നതും പരിക്ക് പറ്റുന്നതും വീഡിയോയിൽ കാണാം
മമ്മൂട്ടിയുടെ ഇടിവെട്ട് ഇടി കാണാൻ ഫഫയും; ടർബോ ക്ലൈമാക്സ് ഫൈറ്റ് വീഡിയോ

തിയേറ്ററിൽ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടർബോ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ സിനിമയിൽ ഏറെ കയ്യടി വാങ്ങിയ രംഗങ്ങളിൽ ഒന്നായിരുന്നു ക്ലൈമാക്സിലെ മമ്മൂട്ടി-രാജ് ബി ഷെട്ടി ഫൈറ്റ്. ഈ രംഗം ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ക്ലൈമാക്സിലെ മമ്മൂട്ടിയുടെ ഇടി കാണാൻ നടൻ ഫഹദ് ഫാസിലും ലൊക്കേഷനിൽ എത്തിയിരുന്നു. വിയറ്റ്നാം ഫൈറ്റേഴ്‌സായി മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫൈറ്റിനിടയിൽ മമ്മൂട്ടി തെറിച്ചു വീഴുന്നതും പരിക്ക് പറ്റുന്നതും വീഡിയോയിൽ കാണാം. വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ടർബോ 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ . 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ഇടിവെട്ട് ഇടി കാണാൻ ഫഫയും; ടർബോ ക്ലൈമാക്സ് ഫൈറ്റ് വീഡിയോ
അടിച്ചു കയറി വരാൻ അർജുൻ അശോകൻ, ചിത്രീകരണം ആരംഭിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com