ഇത്തവണ ഒരു കിടിലൻ ലാലേട്ടൻ-മമ്മൂക്ക ക്ലാഷ് കാണാം; ഓണം റിലീസിൽ കണ്ണ് വെച്ച് ബസൂക്ക?

ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക
ഇത്തവണ ഒരു കിടിലൻ ലാലേട്ടൻ-മമ്മൂക്ക ക്ലാഷ് കാണാം; ഓണം റിലീസിൽ കണ്ണ് വെച്ച് ബസൂക്ക?

2024 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേറ്റിയത്. ഭ്രമയുഗം ആഗോളതലത്തിൽ 60 കോടിയിലധികം നേടിയപ്പോൾ ടർബോ ഇപ്പോഴും വിജയകുതിപ്പ് തുടരുകയാണ്. മമ്മൂട്ടിയുടെ ഈ ഹിറ്റ് വേട്ട ഓണത്തിനും തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക ഓണത്തിന് റിലീസ് ചെയ്തേക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ബറോസും ഓണം റിലീസായി സെപ്തംബറിൽ എത്തുന്നുണ്ട്. ഇതോടെ ഏറെ നാളുകൾക്ക് ശേഷം ബോക്സോഫീസിൽ മോഹൻലാൽ-മമ്മൂട്ടി ക്ലാഷ് കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. സിനിമയിൽ തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോനും പ്രധാന താരമാണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോൻ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇത്തവണ ഒരു കിടിലൻ ലാലേട്ടൻ-മമ്മൂക്ക ക്ലാഷ് കാണാം; ഓണം റിലീസിൽ കണ്ണ് വെച്ച് ബസൂക്ക?
'അമ്പോ, ഇതെല്ലാം ഡ്യൂപ്പില്ലാതെ ചെയ്തതോ'; മമ്മൂട്ടിയുടെ അഭ്യാസം കണ്ട് ഇപ്പോൾ ശരിക്കും ഞെട്ടി, വീഡിയോ

സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com