
മമ്മൂട്ടിയുടെ 'കാതൽ' തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നോട്ടു പോകുമ്പോൾ അണിയറയിൽ ആരാധകരെ ത്രില്ലടിപ്പിക്കാൻ 'ടർബോ' ഒരുങ്ങുകയാണ്. വൈശാഖ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ടർബോ'യുടെ ഫസ്റ്റ് ലുക്ക് എത്തി. റഫ് ആൻഡ് ടഫ് ലുക്കിലുള്ള മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ. വൻ താരനിര അണിനിരക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ടർബോയിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുകയാണ്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
തെലുങ്ക് നടൻ സുനിലും സിനിമയിൽ സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്. 'ഒണ്ടു മൊട്ടേയ കഥെ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ കന്നഡ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലടക്കം തരംഗമായ സംവിധായകനാണ് രാജ് ബി ഷെട്ടി. നടനായും താരം തിളങ്ങിയിട്ടുണ്ട്. മാത്രമല്ല 'രുധിരം' എന്ന മലയാള സിനിമയിൽ രാജ് പ്രധാന വേഷവും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
നെഞ്ചുലയ്ക്കുന്ന 'കാതൽ'; കോടി ക്ലബിൽ കയറുമോ?, ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ടര്ബോ. നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖിന്റെ പദ്ധതിയിലുള്ളത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക