
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (26) ആണ് മരിച്ചത്. ഹാഷിറിനെ കുത്തി കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് നിസാർ ഓടി രക്ഷപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസ് എടുത്തു. ഹാഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലുമായി 9 ഇടങ്ങളിൽ കുത്തേറ്റു.
മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാട് മാർക്കറ്റിന് അകത്ത് വച്ചാണ് അടിപിടി നടന്നത്. ഇരുവരും അഴിക്കോട് ഇറച്ചി കടയിലെ ജീവനക്കാരാണ്. രാത്രി സ്വകാര്യ ബാറിൽ നിന്ന് മദ്യപിച്ചെത്തിയ ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
Content Highlights: A young man was stabbed to death by his friend in Nedumangad market Thiruvananthapuram