
മോഹൻലാൽ സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ റിലീസ് തീയതി അറിയിച്ചത്.
Here's an official announcement to mark your calendars – "Barroz" is coming to cinemas on 28th March 2024! Don't miss out on what's next.#BarrozOnmarch28th#Barroz3D#TKRajeevkumar #SantoshSivan #AntonyPerumbavoor #AashirvadCinemas#LydianNadaswaram #MarkKilian… pic.twitter.com/WnltEkHu8g
— Mohanlal (@Mohanlal) November 4, 2023
ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് തന്നെയാണ്. 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് സിനിമയൊരുക്കുന്നത്.
മോഹന്ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില് പ്രഖ്യാപന സമയം മുതല് പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. 2019 ഏപ്രിലില് പ്രഖ്യാപിക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2021 മാര്ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് നിര്മാണം. സന്തോഷ് ശിവന് ക്യാമറയും സന്തോഷ് രാമന് പ്രൊഡക്ഷന് ഡിസൈനും നിര്വഹിക്കുന്നു.
നിയമയുദ്ധം ആരംഭിക്കുന്നു,'നേരി'നായി കാത്തിരിക്കാം; മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുഅതേസമയം 'നേര്' ആണ് മോഹൻലാലിന്റേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. ഈ വർഷം ഡിസംബർ 21-ന് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യും. 'ദൃശ്യ'ത്തിന് ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.