
രജനികാന്ത് മാജിക് രാജ്യത്തിനകത്തും പുറത്തുമുള്ള സിനിമാ തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്. 'ജയിലർ' തിയേറ്ററുകളിലെത്തി 6 ദിവസം പിന്നിടുമ്പോൾ സിനിമയുടെ കളക്ഷനെ സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പ്രചരിക്കുന്നത്. സിനിമ ആഗോള തലത്തിൽ 450 കോടിക്ക് മുകളിൽ നേടി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തള്ളി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്.
375.40 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ കളക്ഷൻ. തമിഴ് സിനിമാ വ്യവസായത്തിലെ തന്നെ റെക്കോർഡ് ബ്രേക്കർ ആയിരിക്കുകയാണ് ജയിലർ. ഒരാഴ്ച പിന്നിടും മുമ്പേ ഇത്രയും ഉയർന്ന കളക്ഷനുമായി ഇൻഡസ്ട്രി ഹിറ്റാണ് ചിത്രം. സിനിമ ഇതുവരെ തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയിരിക്കുന്നത് 150 കോടിക്ക് മുകളിലാണ്.
അതേസമയം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജയിലർ 2 ഒരുക്കാനുള്ള പദ്ധതി മനസിലുണ്ടെന്നും ജയിലറിനൊപ്പം ബീസ്റ്റ്, ഡോക്ടർ, കൊലമാവുകോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട് എന്നും നെൽസൺ പറഞ്ഞു. വിജയ്, രജനികാന്ത് എന്നിവർ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട് എന്നും സംവിധായകൻ പറഞ്ഞതായായി കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Story Highlights: Jailer official box office collection released by Sun Pictures