ദളപതി കഴിഞ്ഞാൽ തലൈവർ; എച്ച് വിനോദിന്റെ അടുത്ത ചിത്രം രജനികാന്തിനൊപ്പം?

എച്ച് വിനോദ് രജനികാന്ത് ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്

dot image

ചുരുക്കം സിനിമകൾ കൊണ്ട് തമിഴകത്ത് തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് എച്ച് വിനോദ്. അദ്ദേഹം ഇപ്പോൾ വിജയ്‌യ്ക്കൊപ്പം ജനനായകൻ എന്ന സിനിമയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം എച്ച് വിനോദ് രജനികാന്ത് ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

രജനികാന്തുമായി സംവിധായകൻ കൂടിക്കാഴ്ച നടത്തിയതായും കഥ പറഞ്ഞതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിജയ് ചിത്രം പൂർത്തിയാക്കിയ ശേഷം ഈ കഥയുടെ വർക്കുകളിലേക്ക് എച്ച് വിനോദ് കടക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം ജനനായകന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

രജനികാന്ത് ഇപ്പോൾ ജയിലർ 2 എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് നഗരത്തിനടുത്ത് ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുന്നത്. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായത്.

Content Highlights: Reports That H Vinoth's Next Movie Is With Rajinikanth

dot image
To advertise here,contact us
dot image