മോഹൻലാൽ കഥാപാത്രം കാഴ്ചയില്ലാത്തയാളോ?; ജീത്തു ജോസഫ് ചിത്രത്തിന്റെ പോസ്റ്റർ ചർച്ച ചെയ്ത് സോഷ്യൽ മിഡിയ

ഈ മാസം തന്നെ 'നീതി'യുടെ ചിത്രീകരണം ആരംഭിക്കും

dot image

ഹിറ്റ് സിനിമകളുടെ കൂട്ടുകെട്ട് വീണ്ടുമാവർത്തികുകയാണ് മലയാള സിനിമയിൽ. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'നേര്' എന്നാണ് സിനിമയുടെ പേര്. നീതി ദേവതയും നിയമ പുസ്തകവും ഉള്ള പോസ്റ്ററിലെ പുസ്തകത്തിലെ എഴുത്തിന്റെ പ്രത്യേകത ചർച്ച ചെയ്യുകയാണ് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ.

കാഴ്ചക്കുറവുള്ളവർക്ക് സ്പർശനത്തിന്റെ സഹായത്തോടെ വായന സാധ്യമാക്കുന്ന ബ്രെയ്ലി എഴുത്താണ് പോസ്റ്ററിലെ പുസ്തകത്തിൽ. ഈ പ്രത്യേകത കൊണ്ട് തന്നെ 2016ലെ 'ഒപ്പം', 2020ലെ 'ബിഗ് ബ്രദർ' എന്നീ സിനിമകളിലെ മോഹൻലാൽ കഥാപാത്രങ്ങളോട് താരതമ്യപ്പെടുത്തുകയാണ് പുതിയ സിനിമയെയും. കാഴ്ച തകാരാറുള്ളയാളാകാം പുതിയ സിനിമയിലെ മോഹൻലാൽ കഥാപാത്രമെന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ വിലയിരുത്തുന്നത്. അതുമല്ല ബ്രെയ്ലി ലിപിക്ക് കഥാപരിസരത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന വിലയിരുത്തലുമുണ്ട്.

ഹിറ്റ് ഫ്രാഞ്ചൈസി 'ദൃശ്യ'ത്തിന് മൂന്നാം ഭാഗമുണ്ടെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരുക്കുന്നത് 'ദൃശ്യം 3' അല്ല എന്നാണ് വിവരം. ജീത്തു-മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രീകരണം ആരംഭിച്ച 'റാം' അവസാനഘട്ടത്തിലാണ്. പുതിയ ചിത്രം പൂർത്തിയാക്കിയിട്ടേ റാം പുനരാരംഭിക്കൂ എന്നാണ് റിപ്പോർട്ട്. പ്രിയാമണിയാണ് സിനിമയിലെ നായിക. 'റാമി'ന്റെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി പുതിയ സിനിമയിലും സഹ എഴുത്തുകാരിയാണ്. ഈ മാസം തന്നെ 'നീതി'യുടെ ചിത്രീകരണം ആരംഭിക്കും.

dot image
To advertise here,contact us
dot image