വലിയ കൊട്ടാരങ്ങള്‍ക്ക് എന്തുകൊണ്ടായിരുന്നു ചെറിയ ജനാലകള്‍

പുരാതന കാലത്ത് കൊട്ടാരങ്ങള്‍ക്ക് ചെറിയ ജനാലകള്‍ നിര്‍മ്മിച്ചിരുന്നതിന് പിന്നില്‍ ചരിത്രപരമായ പല കാരണങ്ങള്‍ ഉണ്ടായിരുന്നു

വലിയ കൊട്ടാരങ്ങള്‍ക്ക് എന്തുകൊണ്ടായിരുന്നു ചെറിയ ജനാലകള്‍
dot image

ഇന്ത്യയിലെ പുരാതന കോട്ടകളും കൊട്ടാരങ്ങളും ഇപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തുന്നവയാണ്. അംബരചുംബികളായ കെട്ടിടങ്ങള്‍, മനോഹരമായ ചിത്രങ്ങള്‍ നിറഞ്ഞ ചുവരുകള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, കൂറ്റന്‍ വാതിലുകള്‍ എന്നിവയെല്ലാം രാജാക്കന്മാരുടെയും അവരുടെ സാമ്രാജ്യത്തിന്റെയും പ്രൗഢിക്ക് സാക്ഷ്യം വഹിക്കുന്നവയാണ്. എന്നാല്‍ മനോഹരമായ ഈ വലിയ കൊട്ടാരങ്ങള്‍ക്ക് എന്തുകൊണ്ടാണ് ചെറിയ ജനാലകള്‍ നല്‍കിയത്. ആ ചെറിയ ജനാലകള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ട്.

mall windows built for large palaces

പുരാതന കാലത്ത് ഇന്നത്തെപ്പോലെ വൈദ്യുതിയും ഫാനുകളും എയര്‍ കണ്ടീഷനിംഗ് രീതികളോ ഒന്നും ഇല്ലായിരുന്നു. ആ സമയത്ത് കൊടും വേനലില്‍ കൊട്ടാരങ്ങള്‍ക്കുള്ളിലെ താപനില ക്രമീകരിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ പുരാതന വാസ്തുശില്‍പികള്‍ ഒരു സവിശേഷ ശാസ്ത്രനിയമം ഉപയോഗിക്കുകയും അതനുസരിച്ച് വളരെ ചെറിയ ജനാലകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

പുറത്തുനിന്നുള്ള ചൂടുള്ള വായൂ ഈ ജനാലകളിലൂടെ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വായൂ മര്‍ദ്ദം പെട്ടെന്ന് വര്‍ധിക്കും. ഈ വര്‍ധിച്ച മര്‍ദ്ദം ചൂടുള്ള വായുവിന്റെ താപനില കുറയ്ക്കുകയും അത് തണുപ്പിക്കുകയും ചെയ്യും.

മറ്റൊരു കാരണം ആ കാലഘട്ടത്തില്‍ രാജ്ഞികളും രാജകുടുംബത്തിലെ മറ്റ് സ്ത്രീകളും പരസ്യമായി അല്ലെങ്കില്‍ മറ്റുള്ള ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ കൊട്ടാരത്തിനുളളിലെ സ്ത്രീകള്‍ക്ക് പുറത്ത് നടക്കുന്ന ഉത്സവങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയൊക്കെ പൂര്‍ണമായി കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ജനാലകള്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.

mall windows built for large palaces

ഏറ്റവും രസകരം പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് ഈ ജനാലകളുടെ അകത്തുകൂടി അവിടെയുള്ള സ്ത്രീകളെ കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ്. ഇത് കൊട്ടാരത്തിലെ സ്ത്രീകളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ സഹായിച്ചു.

മാത്രമല്ല കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നിര്‍മ്മാണത്തില്‍ സുരക്ഷ പരമപ്രധാനമായിരുന്നു. യുദ്ധസമയത്ത് ഒരു സംരക്ഷണ കവചമായി ഈ ചെറിയ ജനാലകള്‍ പ്രവര്‍ത്തിച്ചു. പുറത്ത് നില്‍ക്കുന്ന ഒരു ശത്രുവിന് അകത്തുള്ള സൈനികര്‍ എവിടെയാണ് നിലയുറപ്പിച്ചിരുന്നതെന്നോ അവര്‍ എന്ത് തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്നോ തിരിച്ചറിയാന്‍ കഴിയാത്ത അത്രയും ചെറുതായിരുന്നു ഈ ജനാലകള്‍.

mall windows built for large palaces

കൊട്ടാരത്തിനുള്ളിലെ കാവല്‍ക്കാരും പട്ടാളക്കാരും ഈ ജനാലകളിലൂടെ പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരു ശത്രുസൈന്യം കോട്ട ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പട്ടാളക്കാര്‍ക്ക് ഈ സംരക്ഷിത ജനാലകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് അമ്പെയ്തും മറ്റും ശത്രുക്കളെ വകവരുത്താനും കഴിഞ്ഞിരുന്നു.

Content Highlights :There were several historical reasons behind the construction of small windows for palaces in ancient times.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image