പൊന്നിന് പവറ് കൂടി; കുറഞ്ഞ അത്രയും വില തിരിച്ചുകയറി

അമേരിക്കയില്‍ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വര്‍ധനവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പലിശ നിരക്ക് വര്‍ധന ഉടനെ ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്

പൊന്നിന് പവറ് കൂടി; കുറഞ്ഞ അത്രയും വില തിരിച്ചുകയറി
dot image

കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ അത്രയും വില ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 70 രൂപ കൂടി 13135 രൂപയിലും പവന് 560 രൂപ കൂടി 105080 രൂപയിലുമെത്തി. ആഗോള വിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വര്‍ധനവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പലിശ നിരക്ക് വര്‍ധന ഉടനെ ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.

സ്വര്‍ണം 18 കാരറ്റ് ഗ്രാമിന് 10795 രൂപയും പവന് 86360 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8410 രൂപയും 9 കാരറ്റ് ഗ്രാമിന് 5425 രൂപയുമായി വില. അതേസമയം, വെള്ളിയുടെ വില ഇന്ന് ഗ്രാമിന് 235 ആയി ഉയര്‍ന്നു. പത്ത് ഗ്രാമിന് 2350 രൂപയുമായി.

ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ന്ന് ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 1,07,600 രൂപ നിലവാരത്തില്‍ തുടര്‍ന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.

Content Highlights: Gold prices in Kerala rebounded today, with a ₹560 jump per sovereign, as softer US inflation data boosted global investor demand for the precious metal

dot image
To advertise here,contact us
dot image