ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സ്വർണവില വീണ്ടും കുറഞ്ഞേക്കാം: നിക്ഷേപ അവസരമെന്ന് ബാങ്ക് ഓഫ് അമേരിക്ക

ദീർഘകാലാടിസ്ഥാനത്തിൽ 2027-ഓടെ വില 6,000 ഡോളർ എന്ന പുതിയ റെക്കോർഡിലേക്ക് ഉയർന്നേക്കാം

ഓഗസ്റ്റ്, സെപ്റ്റംബർ  മാസങ്ങളിൽ സ്വർണവില വീണ്ടും കുറഞ്ഞേക്കാം: നിക്ഷേപ അവസരമെന്ന് ബാങ്ക് ഓഫ് അമേരിക്ക
dot image

ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഇടിവ് വരും മാസങ്ങളിലും തുടർന്നേക്കും. നിലവിൽ ഔൺസിന് 4,000 ഡോളറിന് താഴേക്ക് പോയ അന്താരാഷ്ട്ര വിപണിയിലെ വില, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെ 3,600 ഡോളർ വരെയോ അല്ലെങ്കിൽ അതിലും താഴെയോ ഉള്ള നിരക്കുകളിലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിശകലനം.

2026-ലെ ശരാശരി വില പ്രവചനം ബാങ്ക് 4,360 ഡോളറായി കുറച്ചെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ 2027-ഓടെ വില 6,000 ഡോളർ എന്ന പുതിയ റെക്കോർഡിലേക്ക് ഉയരുമെന്നും അവർ വ്യക്തമാക്കുന്നുണ്ടെന്നാണ് ശ്രദ്ധേയം. ആഗോള വിപണിയിലെ ഈ വിലക്കുറവ് താല്ക്കാലിക പ്രതിഭാസമാണെന്നും, അതിനാൽ വില താഴേക്ക് പോകുമ്പോൾ ഘട്ടങ്ങളായി വാങ്ങി നിക്ഷേപം ഉറപ്പാക്കുന്ന 'ആവറേജിങ്' രീതി സ്വീകരിക്കാനുമാണ് സാമ്പത്തിക വിദഗ്ദ്ധർ നിക്ഷേപകർക്ക് നൽകുന്ന നിർദ്ദേശം.

സ്വർണ്ണ ഖനന കമ്പനികളുടെ ഓഹരികൾ മികച്ച സാമ്പത്തിക അടിത്തറയോടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്നതിനാൽ ഈ മേഖലയിലെ നിക്ഷേപവും ലാഭകരമായിരിക്കുമെന്നും ബാങ്ക് വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഈ തിരുത്തലുകളും വിലയിടിവും കേരളത്തിലെ സ്വർണ്ണ വിപണിയെയും ഉപഭോക്താക്കളെയും നേരിട്ട് സ്വാധീനിക്കും. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്കും സാധാരണ ഉപഭോക്താക്കൾക്കും വിലയിലുണ്ടാകുന്ന ഈ കുറവ് വലിയ ആശ്വാസമായി മാറും.

വിലകുറഞ്ഞാല്‍ കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വാങ്ങൽ ശേഷി കൂട്ടുകയും സ്വർണ്ണാഭരണ വിപണിയിൽ ഉണർവുണ്ടാക്കുകയും ചെയ്യും. അതേസമയം, ഉയർന്ന വിലയ്ക്ക് സ്വർണ്ണം വാങ്ങി സൂക്ഷിച്ച നിക്ഷേപകർക്ക് താല്ക്കാലികമായി മൂല്യത്തകർച്ച അനുഭവപ്പെടുമെങ്കിലും, 2027-ഓടെ വില വൻതോതിൽ ഉയരുമെന്ന പ്രവചനം ദീർഘകാല നിക്ഷേപകർക്ക് അനുകൂലമാണ്. അതിനാൽ, ബാങ്ക് ഓഫ് അമേരിക്ക നിർദ്ദേശിക്കുന്നത് പോലെ വില ഇനിയും താഴേക്ക് പോകുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിലെ നിക്ഷേപകർക്കും ഡിജിറ്റൽ സ്വർണ്ണമായോ സോവറിൻ ഗോൾഡ് ബോണ്ടുകളായോ ഘട്ടങ്ങളായി പണം നിക്ഷേപിക്കാനുള്ള മികച്ചൊരു അവസരവുമായിരിക്ക് ഇത്.

Content Highlights: Bank of America has projected that gold prices may decline again during August and September due to short-term market factors. However, the bank maintains that the broader outlook for gold remains constructive, with long-term support expected from central bank purchases, geopolitical uncertainty, and global economic risks.

dot image
To advertise here,contact us
dot image