വികാരങ്ങളെ പ്രകടമാക്കാന്‍ സഹായിക്കുന്ന ഇമോജികള്‍; ലോകത്തിലെ ആദ്യത്തെ ഇമോജി സൃഷ്ടിച്ചത് ആരാണെന്നറിയാമോ?

ഇക്കാലത്ത് എല്ലാവരും ഇമോജികള്‍ ഉപയോഗിക്കാറുണ്ട്. ഇമോജികളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളിതാ...

വികാരങ്ങളെ പ്രകടമാക്കാന്‍ സഹായിക്കുന്ന ഇമോജികള്‍; ലോകത്തിലെ ആദ്യത്തെ ഇമോജി സൃഷ്ടിച്ചത് ആരാണെന്നറിയാമോ?
dot image

ഫോണില്‍ ചാറ്റ് ചെയ്യുമ്പോള്‍ ഇമോജികള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സന്തോഷം, സങ്കടം, ദേഷ്യം, സ്‌നേഹം അങ്ങനെ ആളുകള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പലതരം ഇമോജികള്‍ ഉപയോഗിക്കുന്നു. ചിലപ്പോള്‍ ഒരു ചെറിയ ഇമോജിക്ക് വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത പല കാര്യങ്ങളും മനസിലാക്കിത്തരാന്‍ കഴിയും. എല്ലാ വര്‍ഷവും ജൂലൈ 17 ന് ലോക ഇമോജി ദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ ലോകത്ത് ആദ്യത്തെ ഇമോജി സൃഷ്ടിച്ചത് ആരാണെന്നും അതുണ്ടാക്കാനുള്ള സാഹചര്യം എന്താണെന്നും നിങ്ങള്‍ക്കറിയാമോ?

who created world's first emoji

ആദ്യത്തെ ഇമോജി സൃഷ്ടിച്ചത്

ലോകത്തിലെ ആദ്യത്തെ ആധുനിക ഇമോജി 1999-ല്‍ ജപ്പാന്‍കാരനായ ഷിഗെറ്റക കുരിറ്റയാണ് സൃഷ്ടിച്ചത്. അക്കാലത്ത് ജാപ്പനീസ് മൊബൈല്‍ കമ്പനിയായ NTT DoCoMo-യില്‍ ജോലി ചെയ്യുകയായിരുന്നു ഷിഗെറ്റക കുരിറ്റ. ആ സമയത്ത് മൊബൈലില്‍ സന്ദേശമയയ്ക്കാനുള്ള സൗകര്യം ലഭ്യമായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് അവരുടെ വികാരങ്ങള്‍ സന്ദേശങ്ങളിലൂടെ വ്യക്തമായി പ്രകടിപ്പിക്കാന്‍ പരിധിയുണ്ടായിരുന്നു. പലപ്പോഴും മറ്റേയാള്‍ക്ക് സന്ദേശത്തിന്റെ അര്‍ത്ഥം തെറ്റിദ്ധരിക്കുന്നതോ മനസിലാകാത്തതോ ആയ സാഹചര്യം ഉണ്ടാകുന്നത് പതിവായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ഷിഗെറ്റക കുരിറ്റ ഇമോജികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ആകെ 176 ഇമോജികളാണ് ഷിഗെറ്റ സൃഷ്ടിച്ചത്. ഇതില്‍ പുഞ്ചിരിക്കുന്ന മുഖം, ഹൃദയം, സൂര്യന്‍, മേഘങ്ങള്‍, മഴ, ഫോണ്‍, ക്ലോക്ക്, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന മറ്റ് നിരവധി ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഓരോ ഇമോജിയും 12×12 പിക്‌സലുകള്‍ മാത്രമായിരുന്നു വലുപ്പം. വലുപ്പം ചെറുതായിരുന്നെങ്കിലും അവയുടെ ഉപയോഗം വളരെ വലുതായിരുന്നു.

who created world's first emoji

ഇമോജികള്‍ സൃഷ്ടിക്കുക എന്ന ആശയം എങ്ങനെ വന്നു?

സന്ദേശം അയക്കുമ്പോള്‍ അധികം വാക്കുകള്‍ എഴുതാതെ തന്നെ ആളുകള്‍ക്ക് ആശയവിനിമയം എളുപ്പമാക്കുക എന്നതായിരുന്നു ഷിഗെറ്റക കുരിറ്റയുടെ ലക്ഷ്യം. ജാപ്പനീസ് ദൈനംദിന ജീവിതം, കാലാവസ്ഥ , റോഡ് അടയാളങ്ങള്‍, കോമിക്‌സ് എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ഇമോജികള്‍ സൃഷ്ടിച്ചത്. ആളുകള്‍ക്ക് ഈ സമീപനം വളരെയധികം ഇഷ്ടപ്പെട്ടതിനാല്‍ മറ്റ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഒടുവില്‍ ഇമോജികള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഇതിനുശേഷം, ലോകമെമ്പാടും ഇമോജികള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

who created world's first emoji

ഇമോജികള്‍ക്ക് ഇത്രയധികം പ്രചാരമുള്ളത് എന്തുകൊണ്ട്?

ഇന്ന് വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ എന്നിവയില്‍ ആയിരക്കണക്കിന് ഇമോജികള്‍ ലഭ്യമാണ്. ചിരിക്കുന്നതോ, കരയുന്നതോ, കൈയ്യടിക്കുന്നതോ, ആര്‍ക്കെങ്കിലും ജന്മദിനാശംസ നേരുന്നതോ, ഹൃദയം അയയ്ക്കുന്നതോ ആകട്ടെ എല്ലാത്തിനും വ്യത്യസ്തമായ ഇമോജികളുണ്ട്. അതുകൊണ്ടാണ് ചെറുപ്പക്കാരും പ്രായമായവരും ഉള്‍പ്പെടെ മിക്കവാറും എല്ലാവരും ഇമോജികള്‍ ഉപയോഗിക്കുന്നത്. ഈ ചെറിയ ഇമോജികള്‍ ആളുകള്‍ ആശയവിനിമയം നടത്തുന്ന രീതിയെ പൂര്‍ണ്ണമായും മാറ്റിമറിക്കുകയും നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.

Content Highlights :Do you know who created the world's first emoji? Sometimes, a small emoji can convey many things that words cannot express.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image