നോട്ട് ബുക്കിന്റെ പേജുകളില്‍ ശൂന്യമായ മാര്‍ജിന്‍ ഉള്ളത് എന്തുകൊണ്ടാണ്?

എന്നുമുതലാണ് നോട്ട്ബുക്കുകളില്‍ ശൂന്യമായ മാര്‍ജിന്‍ ഇടുന്ന രീതി ഉണ്ടായത്? ഇങ്ങനെ ചെയ്യുന്നതിന്റെ ആവശ്യം എന്താണ്?

നോട്ട് ബുക്കിന്റെ പേജുകളില്‍ ശൂന്യമായ മാര്‍ജിന്‍ ഉള്ളത് എന്തുകൊണ്ടാണ്?
dot image

നോട്ട്ബുക്കുകള്‍ തുറക്കുമ്പോള്‍ പേജിന്റെ ഇടതുവശത്ത് എപ്പോഴും ഒരു ശൂന്യമായ മാര്‍ജിന്‍ കണ്ടിട്ടുണ്ടാകുമല്ലോ?.ചുവപ്പ് അല്ലെങ്കില്‍ നീല നിറങ്ങളിലുള്ള ഒരു നേര്‍രേഖയാല്‍ സൃഷ്ടിക്കപ്പെട്ട ഈ ശൂന്യമായ ഇടം വളര ഉപകാരപ്രദവുമാണ്. മിക്ക ആളുകളും കരുതുന്നത് അധ്യാപകര്‍ക്ക് മാര്‍ക്ക് ഇടാനും, തീയതി എഴുതാനും നോട്ട്ബുക്ക് മനോഹരമാക്കാനും വേണ്ടിയുള്ളതാണ് മാര്‍ജിനുകളെന്നാണ്. പക്ഷേ കാരണം ഇതൊന്നുമല്ല.

margins in notebooks begin

നോട്ട്ബുക്കുകളില്‍ കാണുന്ന ശൂന്യമായ മാര്‍ജിന്‍ ലൈനുകള്‍ ഒരു പുതിയ കാര്യമല്ല. മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു രീതിയാണ്. പുരാതന കാലത്ത് ഇന്നത്തെപ്പോലെ പ്രമാണങ്ങള്‍ ഡിജിറ്റലായി സംരക്ഷിക്കാന്‍ മാര്‍ഗമില്ലായിരുന്നു. എലികള്‍,ചിതലുകള്‍, പ്രാണികള്‍ എന്നിവയില്‍നിന്ന് എഴുത്തിനെ സംരക്ഷിക്കുക എന്നതായിരുന്നു ഈ മാര്‍ജിനുകളുടെ യഥാര്‍ഥ ലക്ഷ്യം.

അക്കാലത്ത് പ്രധാനപ്പെട്ട കൈയെഴുത്ത് പ്രതികളും പുസ്തകങ്ങളും സംരക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. എലികളും, ചിതലുകളും പുസ്‌കകങ്ങളും പേപ്പറുകളും നശിപ്പിക്കാറുണ്ട്. പുസ്തകങ്ങളുടെ അറ്റങ്ങളില്‍നിന്നാണ് ജീവികള്‍ ഇവ നശിപ്പിക്കാന്‍ ആരംഭിക്കുന്നത്. അതുകൊണ്ട് വിലപ്പെട്ട രേഖകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ എഴുത്ത് തുടങ്ങുമ്പോള്‍ മാര്‍ജിന്‍ ഇട്ട ശേഷം എഴുതി തുടങ്ങിയിരുന്നത്.

margins in notebooks begin

അങ്ങനെ പുരാതന കാലത്ത് എഴുതപ്പെട്ട പല അറിവുകള്‍ക്കും ശക്തമായ സംരക്ഷണകവചമായി ഈ ശൂന്യമായ അരികുകള്‍ മാറി. ഇന്ന് നോട്ട്ബുക്കുകള്‍ സൂക്ഷിക്കാന്‍ ബാഗുകളും ഷെല്‍ഫുകളും ഇപ്പോള്‍ നമ്മുടെ കൈവശമുണ്ടെങ്കിലും ഈ പഴയകാല സുരക്ഷാ സംവിധാനം ഇപ്പോഴും നമ്മുടെ ബുക്കുകളിലെ അനിവാര്യ ഘടകമാണ്.

Content Highlights : When did the practice of leaving blank margins in notebooks begin? What is the purpose of doing this?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image